ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പോലീസ് തകര്‍ത്തത് രാജ്യം കണ്ട ഏറ്റവും വലിയ സെക്സ് റാക്കറ്റുകളില്‍ ഒന്നെന്നു സൂചന. ചൊവ്വാഴ്ച നടന്ന റെയ്ഡിലാണ് സെക്സ് റാക്കറ്റിനെ പോലീസ് അറസ്റ്റ് ചെയ്തത്. സെയ്റ ബീഗം (45), അഫാഖ് ഹുസൈന് (50)എന്നീ ദമ്പതികളുടെ നേതൃത്വത്തിലാണ് സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഇവരെയും ഇവരുടെ ആറു കൂട്ടാളികളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്്ട്ര സംഘടിത കുറ്റകൃത്യനിയന്ത്രണ നിയമ (മക്കോക്ക) പ്രകാരമാണത്രേ ഇവരെ അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ ഡ്രൈവര്‍ രമേഷ്, മാനേജര്‍മാരായ വാസു, ഷംഷാദ്, ശില്പി, മുംതാസ്, പൂജ എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണു സൂചന.
സൈറയും ഭര്‍ത്താവ് അഫാഖ് ഹുസൈനും മുമ്പും സമാനമായ കേസില്‍ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നേപ്പാളില്‍ നിന്നു കടത്തിക്കൊണ്ടുവന്ന പെണ്‍കുട്ടികളെ ഉപയോഗിച്ചാണ് പ്രധാനമായും വാണിഭം നടത്തിയിരുന്നത്. ഇതിനായി 5,000ത്തിലധികം പെണ്‍കുട്ടികളെ നേപ്പാളില്‍ നിന്ന് ഈ സംഘം കടത്തിക്കൊണ്ടു വന്നിരുന്നുവെന്നാണു പോലീസ് നല്കുന്ന പ്രാഥമിക വിവരം. നേപ്പാളില്‍ നിന്ന് 5,000 രൂപ വരെ നല്കി വാങ്ങുന്ന പെണ്‍കുട്ടികളെ രണ്ടു ലക്ഷം രൂപയ്ക്കു വരെയാണ് ദമ്പതികള്‍ വിറ്റിരുന്നത്. നേപ്പാളിനു പുറമേ ഒഡീഷ, കര്‍ണാടക, ആസാം, പശ്ചിമബംഗാള്‍, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നും ഡല്‍ഹിയിലെ പെണ്‍കുട്ടികളെയും ഈ വേശ്യാലയത്തില്‍ എത്തിച്ചിരുന്നു. പ്രായം കുറഞ്ഞ പെണ്‍കുട്ടികള്‍ക്കാണ് നല്ല വില ലഭിച്ചിരുന്നത്.
ഇവിടെ എത്തിച്ചിരുന്ന പെണ്‍കുട്ടികളെ അലമാരയിലും തുരങ്കത്തിലും വരെ അടച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ബിസിനസ് നടത്തുന്നതിന് ദമ്പതികള്‍ 250 വനിതാ ജീവനക്കാരെയാണ് തങ്ങളുടെ സ്ഥാപനത്തില്‍ നിയമിച്ചിരു ന്നത്. 20 വര്‍ഷത്തോളമായി ദമ്പതികള്‍ ഈ ബിസിനസ് നടത്താന്‍ തുടങ്ങിയിട്ടെന്നാണു പോലീസ് നല്കുന്ന വിവരം. ഈ വ്യാപാരത്തിലൂടെ ഇവര്‍ ഇതിനകം 100 കോടിയിലേറെ രൂപ സമ്പാദിച്ചതായും റിപ്പോര്‍ട്ടുണ്ട്.