തിരുവനന്തപുരം: ബഫർ സോൺ റിപ്പോർട്ടും ഭൂപടവും സർക്കാർ പ്രസിദ്ധീകരിച്ചു. ജനവാസ മേഖലകളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 22 സംരക്ഷിത വന മേഖലക്ക് ചുറ്റും ഉള്ള ഭൂപടം ആണ്.
2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ട് ആണ് പ്രസിദ്ധീകരിച്ചത്. ഭൂപടത്തിൽ താമസ സ്ഥലം വയലറ്റ് നിറത്തിലും പരിസ്ഥിതിലോല മേഖല പിങ്ക് നിറത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നീല നിറത്തിലും ആണ് അടയാളപ്പെടു ത്തിയിരിക്കുന്നത്.
റിപ്പോര്‍ട്ട് മാനദണ്ഡമാക്കി പരാതിയുണ്ടെങ്കില്‍ ജനങ്ങള്‍ അറിയിക്കണമെന്നും വിട്ടുപോയ നിര്‍മിതികള്‍ കൂട്ടിച്ചേര്‍ക്കാനും നിര്‍ദേശമുണ്ട്. സർക്കാർ വെബ് സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്.
ഫീല്‍ഡ് സര്‍വേ നടപടിക്കുള്ള വിശദമായ സര്‍ക്കുലര്‍ തദ്ദേശ വകുപ്പ് ഇന്ന് പുറത്തിറക്കും.വാര്‍ഡ് തലത്തില്‍ വാര്‍ഡ് അംഗം,വില്ലേജ് ഓഫിസര്‍,വനം വകുപ്പ് ഉദ്യോഗസ്ഥന് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തേണ്ടത്.
സുൽത്താൻ ബത്തേരി നഗരസഭയുടെ ഭൂരിഭാഗവും വയനാട് കോഴിക്കോട് ജില്ലകളിലെ 7 പഞ്ചായത്തുകളും ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ കൂരാച്ചുണ്ട് ചക്കിട്ടപാറ മേഖലകൾ ബഫർ സോണിലാണ്. ഓരോ വില്ലേജിലെയും പ്ലോട്ട് തിരിച്ചുള്ള വിവരം മാപ്പിൽ ലഭ്യമാണ്.
അതേസമയം മാപ്പിൽ ബഫർ സോണിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെട്ടാലും ആശങ്ക വേണ്ടെന്നും സർക്കാർ അറിയിച്ചു. പഞ്ചായത്ത് തലത്തിൽ സർവകക്ഷി യോഗങ്ങൾ വിളിക്കും.
പഞ്ചായത്തിൽ ഹെൽപ് ഡെസ്ക് തുടങ്ങണം. വാർഡ് തലത്തിൽ വാർഡ് അംഗം,വില്ലേജ് ഓഫിസർ,വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ ചേർന്ന് പരിശോധന നടത്തണമെന്നും നിർദേശമുണ്ട്.
ഭൂപടം സംബന്ധിച്ച് ഉള്‍പ്പെടുത്തേണ്ട അധികവിവരങ്ങള്‍ ഉണ്ടെങ്കില്‍ അവ സമര്‍പ്പിക്കാന്‍ അവസരമൊരുക്കും. അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് അവ നല്‍കാം.
വനം വകുപ്പിന് നേരിട്ടും നല്‍കാവുന്നതാണ്. അധിക വിവരങ്ങള്‍ ലഭ്യമാക്കാനുള്ള സമയം ജനുവരി 7 വരെ ദീര്‍ഘിപ്പിക്കും. അതേസമയം, ഉപഗ്രഹ സര്‍വേ റിപ്പോര്ട്ടിന്മേല് പരാതി നല്‍കാനുള്ള സമയ പരിധിയും നീട്ടി നല്‍കിയിട്ടുണ്ട്.
ഇടുക്കിയിൽ നാളെ മുതൽ ഫീൽഡ് സർവേ
തിരുവനന്തപുരം: ബഫർസോണുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ വിവിധ പഞ്ചായത്തുകളിൽ നാളെ മുതൽ ഫീൽഡ് സർവേ തുടങ്ങും.
വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് ഓരോ വാർഡിലുമെത്തി പരിശോധന നടത്തുക.
സർവേയിൽ ഒഴിവാക്കേണ്ടതും കൂട്ടിച്ചേർക്കേണ്ടതുമായ സ്ഥലങ്ങളും കെട്ടിടങ്ങളും ഏതൊക്കെയെന്ന് കണ്ടെത്തും. ഒഴിവാക്കപ്പെട്ടവ കൂട്ടിച്ചേർക്കാൻ ജനങ്ങളിൽ നിന്നും അപേക്ഷയും ഇതോടൊപ്പം സ്വീകരിക്കും. പരാതികൾ കിട്ടുന്ന മുറക്ക് അതാതിടങ്ങളിൽ ഫീൽഡ് സർവേ നടത്താൻ ആണ് തീരുമാനം.