കൊച്ചി : 15 കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും.
തൃപ്പൂണിത്തറ തെക്കുംഭാഗം ചൂരക്കാട്ട് ഉത്രം വീട്ടില്‍ ഹരിദാസി (54)നെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി കെ. സോമന് ശിക്ഷിച്ചത്.
2019 ജനുവരിയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ സ്കൂളിലേക്കു പോകുന്നതിനായി ബസ് കാത്തുനിന്ന കുട്ടിയെ അതുവഴി വന്ന പ്രതി സ്കൂളിലാക്കാമെന്നു പറഞ്ഞു നിര്‍ബന്ധിച്ച് തന്റെ ബൈക്കില്‍ കയറ്റുകയും തുടര്‍ന്ന് ബൈക്കില്‍വച്ച് പീഡിപ്പിക്കുകയും, പിന്നീട് വിജനമായ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണു കേസ്.
കുട്ടി ഒച്ചവച്ചതിനാല്‍ തിരികെ കുട്ടിയെ ബസ്റ്റോപ്പില്‍ എത്തിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ഭയന്നുപോയ കുട്ടി കാര്യങ്ങള്‍ വീട്ടില്‍ അറിയിച്ചതോടെയാണു കേസായത്. തുടര്‍ന്ന് പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിമ പ്രകാരവും, പോക്സോ നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.
കുട്ടിയെ സഹായിക്കുന്നു എന്ന വ്യാജേന തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചത് ഗൗരവത്തോടെയാണു കോടതി കണ്ടത്.
മരട് എസ് ഐ ആയിരുന്ന ബൈജു പി. ബാബുവാണ് പ്രതിക്കെതിരേ കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു, അഡ്വ. സരുണ്‍ മാങ്കറ തുടങ്ങിയവര്‍ ഹാജരായി.