തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് മഴയ്ക്ക് കാരണം.
വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം വരും മണിക്കൂറുകളിൽ ശ്രീലങ്ക വഴി കോമോറിൻ തീരത്തേയ്ക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചത്.
തിരുവനന്തപുരം, കൊല്ലം, ജില്ലകളിൽ തിങ്കളാഴ്ച ശക്തമായ മഴ ലഭിക്കും. ഈ ജില്ലകളിൽ 26ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി തമിഴ്നാട്ടിലും വരും ദിവസങ്ങളിൽ മഴ ലഭിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ തമിഴ്നാട്ടിൽ മഴ ലഭിക്കും.
തമിഴ്നാട്ടിന്റെ തെക്കൻ കടലോര പ്രദേശങ്ങൾ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.