ചെറുതോണി: ഇടുക്കി ന്യൂമാൻ എൽപി സ്കൂളിലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് കാരുണ്യത്തിന്റെ സ്പർശം. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തെ അവിസ്മരണയമാക്കിയത്.
കാൻസർ രോഗികൾക്കു വിഗ് നിർമിക്കാനായി മുടി മുറിച്ചുനല്കിയാണ് ഇവർ മാതൃകയായത്.തൃശൂർ അമല കാൻസർ സെന്ററുമായി ചേർന്ന് കേശദാനം സ്നേഹദാനം പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഒമ്പത് വിദ്യാർഥിനികളും ഒരു പൂർവവിദ്യാർഥിയും രണ്ട് അധ്യാപകരും അഞ്ച് അമ്മമാരും മുടി ദാനം ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സജീവ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
ഷിജു കട്ടപ്പന, അനിൽ ഇലവന്തിക്കൽ, സാം ജേക്കബ്, പ ഞ്ചായത്തംഗങ്ങളായ ജിജോ ജോർജ്, കെ.എസ്. സിന്ധു, പ്രിൻസിപ്പൽ സിസ്റ്റർ സുധീപ സിഎംസി, അധ്യാപകരായ സിസ്റ്റർ ഡീന തെരേസ, അമൽ ആന്റണി, അനു ഡോമിനിക്, സിസ്റ്റർ ക്രിസ്റ്റി സിഎംസി എന്നിവർ പ്രസംഗിച്ചു.