കട്ടപ്പന: പതിവു പോലെ ഓടിവന്നു ബസിൽ കയറിയപ്പോൾ ദാ “കുട്ടിമാളു’ ബസിൽ ഒരു സാന്താക്ലോസ് ടിക്കറ്റ് ചോദിക്കുന്നു.
ആദ്യം കുട്ടിക്കളിയാണെന്നു വിചാരിച്ചെങ്കിലും പിന്നീടാണ് പലർക്കും കാര്യം മനസിലായത്, ഇതൊരു വേറിട്ട ക്രിസ്മസ് ആഘോഷമാണെന്ന്.
നക്ഷത്രങ്ങളും ബലൂണുകളുംകൊണ്ട് അലങ്കരിച്ച ബസിൽ സാന്താക്ലോസ് ആയി എത്തിയത് കണ്ടക്ടർ അരുൺതന്നെ. നെടുങ്കണ്ടം-വളകോട് റൂട്ടിലാണ് കുട്ടിമാളു ബസ് സർവീസ് നടത്തുന്നത്.
തങ്ങളുടെ യാത്രക്കാർക്കൊപ്പം ഒരു ദിവസമെങ്കിലും ക്രിസ്മസ് ആഘോഷിക്കണമെന്ന ആശയം ബസ് ഉടമ സ്വരാജ് സ്വദേശി രാജേഷിന്റേതായിരുന്നു.
യാത്രക്കാർ ആവേശത്തോടെ ക്രിസ്മസ് പപ്പയുടെ കൈയിൽനിന്ന് ടിക്കറ്റ് എടുത്തു. സാന്താക്ലോസിനൊപ്പം സെൽഫിയുമെടുത്താണ് പലരും മടങ്ങിയത്.