സ്റ്റാഫ് ക്വാട്ടയിൽ സീറ്റൊഴിവുണ്ട്; മെ​ഡി​ക്ക​ല്‍ അ​ഡ്മി​ഷ​ന്‍റെ പേ​രി​ല്‍ വീട്ടമ്മയുടെ പക്കൽ നിന്ന് തട്ടിച്ചത്  25 ല​ക്ഷം;  കേ​സി​ല്‍ ഒരാൾ അ​റ​സ്റ്റി​ല്‍

പാ​ലാ: മ​ക​ന് മെ​ഡി​ക്ക​ല്‍ അ​ഡ്മി​ഷ​ന്‍ ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് വീ​ട്ട​മ്മ​യി​ല്‍​നി​ന്നു 25 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര പ​ല്ലാ​രി​മം​ഗ​ലം വ​ട​ക്കേ​ക്കു​ഴി ഭാ​ഗ​ത്ത് ബ​ദേ​ല്‍ അ​നു സാ​മു​വ​ല്‍ (36) നെ​യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ പാ​ലാ പൂ​വ​ര​ണി സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യി​ല്‍​നി​ന്നു മ​ക​ന് വെ​ല്ലൂ​രി​ല്‍ എം​ബി​ബി​എ​സി​ന് സ്റ്റാ​ഫ് ക്വാ​ട്ടാ​യി​ല്‍ അ​ഡ്മി​ഷ​ന്‍ ത​ര​പ്പെ​ടു​ത്തി ന​ല്കാ​മെ​ന്ന് പ​റ​ഞ്ഞ് 25 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് അ​ഡ്മി​ഷ​ന്‍ കൊ​ടു​ക്കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് വീ​ട്ട​മ്മ പാ​ലാ പോ​ലീ​സി​ല്‍ പ​രാ​തി​ന​ല്‍​കി. അ​ന്വേ​ഷ​ണ​സം​ഘം എം​ബി​ബി​എ​സി​ന് അ​ഡ്മി​ഷ​ന്‍ വേ​ണ​മെ​ന്നു പ​റ​ഞ്ഞ് ഇ​യാ​ളെ ത​ന്ത്ര​പ​ര​മാ​യി കു​ടു​ക്കു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment