പത്തനംതിട്ട: മദ്യലഹരിയിൽ നടുറോഡിൽ ഡിവൈഎഫ്ഐ നേതാവിന്റെ നഗ്നനൃത്തം. തിരുവല്ല ബ്ലോക്ക് സെക്രട്ടറി ഷിനിൽ എബ്രഹാമും സംഘവുമാണ് മദ്യപിച്ച് ലക്കുകെട്ട് നഗ്നനൃത്തം കളിച്ചത്. 2016ലെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഡിവൈഎഫ്ഐയുടെ ലഹരിവിരുദ്ധ കാമ്പയ്നിലെ സജീവ സാന്നിധ്യമായിരുന്നു ഷിനിൽ.
അതേസമയം, നേതാവിന്റെ നഗ്നനൃത്തം വൈറലായതിന് പിന്നാലെ ഡിവൈഎഫ്ഐ നടപടിയുമായി രംഗത്തെത്തി. ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്ന് ഷിനിലിനെ മാറ്റിയതായി നേതൃത്വം അറിയിച്ചു.
പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് നടപടിക്ക് പിന്നിലെന്ന് ഒരു വിഭാഗം ആരോപിച്ചു.
ഷിനിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തായിരിക്കുന്നത്. അടിവസ്ത്രവും ഉരിഞ്ഞു കൊണ്ടായിരുന്നു നൃത്തം.