മുംബൈ: മരിച്ച നിലയിൽ കണ്ടെത്തിയ ടെലിവിഷൻ താരം തുനിഷ ശർമയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.
ഉച്ചയോടെ മുംബൈയിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം, ചടങ്ങുകൾക്ക് ശേഷം മൂന്നോടെ മിറ റോഡിലുള്ള ശ്മശാനത്തിൽ സംസ്കരിക്കും.
തിങ്കളാഴ്ച രാത്രിയോടെ മൃതദേഹം ജെജെ ആശുപത്രിയിൽ നിന്ന് ഭയന്ദർ വെസ്റ്റിലെ പണ്ഡിറ്റ് ഭീംസെൻ ജോഷി ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ വച്ച് തുനിഷയുടെ മൃതദേഹം കണ്ട മാതാവ് കുഴഞ്ഞുവീണിരുന്നു.
കഴിഞ്ഞ ദിവസമാണ് ആലി ബാബ ദാസ്താൻ ഇ കാബൂൾ എന്ന പരമ്പരയുടെ സെറ്റിൽ തൂങ്ങിമരിച്ച നിലയിൽ തുനിഷ ശർമയെ കണ്ടെത്തിയത്.
സംഭവത്തിൽ സഹനടൻ ഷീസാൻ ഖാൻ അറസ്റ്റിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരെ കേസെടുത്തത്
ഭാരത് കാ വീർ പുത്ര -മഹാറാണാ പ്രതാപ് എന്ന പരമ്പരയിലൂടെയാണ് തുനിഷ ടെലിവിഷൻ രംഗത്തെത്തുന്നത്.
ചക്രവർത്തിൻ അശോക സാമ്രാട്ട്, ഗബ്ബാർ പൂഞ്ച് വാലാ, ഷേർ-ഇ-പഞ്ചാബ് : മഹാരാജാ രഞ്ജിത് സിംഗ്, ഇന്റർനെറ്റ് വാലാ ലവ്, സുബ്ഹാൻ അല്ലാ തുടങ്ങിയവയാണ് അഭിനയിച്ച ശ്രദ്ധേയമായ ടെലിവിഷൻ പരമ്പരകൾ.