ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
2020 ജൂണിലാണ് സുശാന്ത് സിംഗ് മുംബൈയിലെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്തത്. അന്ന് കാമുകി റിയ ചക്രവര്‍ത്തിക്കെതിരേ സുശാന്തിന്റെ കുടുംബം എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു.
എന്നാല്‍, പിന്നീട് ഇത് ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ട് വന്നതോടെ തള്ളുകയായിരുന്നു. ഇപ്പോഴിതാ സുശാന്തിന്റെ മരണത്തില്‍ വീണ്ടും കൊലപാതക ആരോപണം ഉയര്‍ന്നിരിക്കുകയാണ്.
നടനെ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുവന്ന കൂപ്പര്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറി സ്റ്റാഫാണെന്ന് സ്വയം വെളിപ്പെടുത്തിയ ഒരു വ്യക്തിയുടെ വെളിപ്പെടുത്തലാണ് വൈറലാകുന്നത്.
സുശാന്തിന്റെത് ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നുമാണ് ഇയാള്‍ ഒരു വീഡിയോയിലൂടെ ഉന്നയിക്കുന്നത്.
വൈറല്‍ വീഡിയോയില്‍ സുശാന്തിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ മുംബൈ കൂപ്പര്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറി ജീവനക്കാരനായിരുന്നുവെന്ന് പറയുന്ന രൂപ്കുമാര്‍ ഷായുടേതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
ഇയാളുടെ വാക്കുകള്‍ ഇങ്ങനെ…സുശാന്ത് സിംഗ് രാജ്പുത് മരിച്ച ദിവസം, ഞങ്ങള്‍ക്ക് അഞ്ച് മൃതദേഹങ്ങള്‍ കൂപ്പര്‍ ഹോസ്പിറ്റലില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ലഭിച്ചു. ആ അഞ്ച് മൃതദേഹങ്ങളില്‍, ഒന്ന് വിഐപി ബോഡി ആയിരുന്നു, പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പോയപ്പോള്‍. അത് സുശാന്ത് ആണെന്നും, ശരീരത്തില്‍ നിരവധി പാടുകളും കഴുത്തില്‍ രണ്ടും മൂന്നും പാടുകളും ഉണ്ടെന്നും ഞങ്ങള്‍ക്ക് മനസ്സിലായി.
പോസ്റ്റ്മോര്‍ട്ടത്തില്‍ ഇക്കാര്യം രേഖപ്പെടുത്തേണ്ടതായിരുന്നു. പക്ഷേ ഉയര്‍ന്ന അധികാരികളോട് ഇത് രേഖപ്പെടുത്താതിരിക്കാന്‍ പറഞ്ഞു.
എന്നാല്‍ ശരീരത്തിന്റെ ചിത്രങ്ങള്‍ മാത്രമാണ് എടുത്തത്. ഇത് മുതിര്‍ന്ന അധികാരികളെ അറിയിച്ചപ്പോള്‍ അത് പിന്നീട് ചര്‍ച്ച ചെയ്യാം എന്നാണ് പറഞ്ഞതെന്നും ഇയാള്‍ പറയുന്നു.