മുംബൈ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംനേടി. ഓൾറൗണ്ടർ ഹാർദിക് പണ്ഡ്യയാണ് ക്യാപ്റ്റൻ. കെ.എൽ. രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്ലി തുടങ്ങിയ മുതിർന്ന താരങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല.
ഏകദിന ടീമിനെ രോഹിത് ശർമ തന്നെ നയിക്കും. ജനുവരി മൂന്നിന് ആരംഭിക്കുന്ന ട്വന്റി20 ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളാണുള്ളത്. ഏകദിന മത്സരങ്ങൾ ജനുവരി 10 ന് ആരംഭിക്കും. ഏകദിനത്തിൽ സഞ്ജുവിന് ഇടം നൽകിയിട്ടില്ല.
വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ട്വന്റി20യിൽനിന്നും ഏകദിനത്തിൽനിന്നും ഒഴിവാക്കിയതാണ് മറ്റൊരു പ്രത്യേകത. ട്വന്റി20യിൽ ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറാകുമ്പോൾ ഏകദിനത്തിൽ കെ.എൽ. രാഹുലിനെയും ഇഷാനെയും വിക്കറ്റ് കീപ്പർമാരായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ട്വന്റി20 ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക് , ശിവം മാവി, മുകേഷ് കുമാർ.
ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, മൊഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ്.