കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജനെതിരേയുള്ള റിസോർട്ട് വിവാദം ചർച്ചയാകുന്നതിനിടെ പാർട്ടിക്കുള്ളിൽ ആരോപണം ഉന്നയിച്ച പി. ജയരാജനെ അനുകൂലിച്ച് കണ്ണൂരിൽ ഫ്ലക്സ്.
അഴീക്കോട് കാപ്പിലെപീടികയിലാണ് പി. ജയരാജന്റെ ഫോട്ടോയോടു കൂടിയ കൂറ്റൻ ഫ്ലക്സ് ഇന്നലെ രാത്രി ഒരു സംഘം സ്ഥാപിച്ചത്.
“ഒരു കമ്യൂണിസ്റ്റ്കാരന്റെ കൈയിൽ രണ്ട് തോക്കുകളുണ്ടായിരിക്കണം. ഒന്ന് ശത്രുവിനു നേരെയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെയും’ എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്.
എന്നാൽ ഫ്ലക്സ് ആരാണ് സ്ഥാപിച്ചതെന്നതിന്റെ സൂചനകൾ ഒന്നുംതന്നെയില്ല. പി. ജയരാജന് ഏറെ സ്വാധീനമുള്ള മണ്ഡലമായ അഴീക്കോടാണ് ഫ്ലക്സ് ഉയർത്തിയിട്ടുള്ളത്.