പോലീസുകാരനെന്ന് പരിചയപ്പെടുത്തി ഒരാള്‍ നടുറോഡില്‍ വെച്ച് കടന്നു പിടിച്ചതായി പരാതിപ്പെട്ട് യുവതി.
പന്തളം കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയ്ക്ക് മുമ്പില്‍ വെച്ചായിരുന്നു സംഭവം.
വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ എതിര് ദിശയില്‍ നിന്നെത്തിയ ആള് പോലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചു.
പിന്നീട് കടന്നു പിടിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. യുവതി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ കാക്കി പാന്റാണ് ധരിച്ചിരുന്നതെന്ന് യുവതി പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണ്.