സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാൻ ഭയം; എവിടെ നോക്കിയാലും ക​​ഞ്ചാ​​വു​​സം​​ഘ​​ത്തി​​ന്‍റെ അ​​ഴി​​ഞ്ഞാ​​ട്ടം; ക്രിസ്മസ് തലേന്ന് കൂ​​വ​​പ്പ​​ള്ളിക്കാർ കേട്ട വാർത്ത ഞെട്ടിക്കുന്നത്


കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കൂപ്പപ്പള്ളിയിലെ നാട്ടുകാർ റോഡിലൂടെ നടക്കാൻ ഭയമാണ്. എവിടെ നോക്കിയാലും ലഹരി സംഘത്തി ന്‍റെ വിളയാട്ടം. 

ലഹരിക്ക് അടിമപ്പെട്ട കുട്ടിസംഘങ്ങളെ ചോദ്യം ചെയ്യാൻ പോലും ഭയമാണ്. ഇവരുടെ ചെയ്തികളെ ആരെങ്കിലും ചോദ്യം ചെയ്താൽ കൂട്ടംകൂടി മർദിക്കുന്നതാണ് ഇവരുടെ രീതി.

കുട്ടികൾക്കും സ്ത്രീകൾക്കും സന്ധ്യമയങ്ങൾ പുറത്തിറങ്ങാൻ ഭയമാണെന്ന് നാട്ടുകാർ.  ക്രിസ്മസ് തലേന്ന് കൂ​​വ​​പ്പ​​ള്ളി​​യി​​ൽ ല​​ഹ​​രി​​ക്ക​​ടി​​മ​​ക​​ളാ​​യ യു​​വാ​​ക്ക​​ൾ മ​​ധ്യ​​വ​​യ​​സ്ക​​നെ ന​​ടു​​റോ​​ഡി​​ൽ സം​​ഘം ചേ​​ർ​​ന്ന് ആ​​ക്ര​​മി​​ച്ചു.

കൂ​​വ​​പ്പ​​ള്ളി പേ​​ഴും​​താ​​നം പി.​​എം. ജോ​​ബി (46) ആ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യ​​ത്. 24ന് ​​രാ​​ത്രി​​യാ​​ണ് ക്രൂ​​ര​​മാ​​യ ആ​​ക്ര​​മ​​ണം ന​​ട​​ന്ന​​ത്.

പ​​ട​​ക്കം പൊ​​ട്ടി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചെ​​റി​​യ ത​​ർ​​ക്ക​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണ് 20 ഓ​​ളം വ​​രു​​ന്ന ല​​ഹ​​രി​​സം​​ഘം ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്.

മ​​ർ​​ദ​​ന​​ദൃ​​ശ്യ​​ങ്ങ​​ൾ മൊ​​ബൈ​​ൽ ഫോ​​ണി​​ൽ ചി​​ത്രീ​​ക​​രി​​ച്ച് ല​​ഹ​​രി​​സം​​ഘം​​ത​​ന്നെ ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ൾ വ​​ഴി പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു.

പ​​രി​​ക്കേ​​റ്റ ജോ​​ബി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി. ത​​ല​​യ്ക്ക് ഉ​​ൾ​​പ്പെ​​ടെ മാ​​ര​​ക​​മാ​​യി മ​​ർ​​ദ​​ന​​മേ​​റ്റ​​തി​​നാ​​ൽ വി​​ദ​​ഗ്ധ പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഡോ​​ക്ട​​ർ​​മാ​​ർ നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

സം​​ഭ​​വ​​ത്തി​​ൽ ജോ​​ബി​​യു​​ടെ മൊ​​ഴി വി​​ശ​​ദ​​മാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. പ്ര​​തി​​ക​​ളെ ഉ​​ട​​ൻ അ​​റ​​സ്റ്റ് ചെ​​യ്യു​​മെ​​ന്ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

Related posts

Leave a Comment