കൊച്ചി: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന എൻഐഎ റെയ്ഡിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം എടവനക്കാട് സ്വദേശി മുഹമ്മദ് മുബാറക്കിനെയാണ് അറസ്റ്റ് ചെയ്തത്. 20 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടില്‍ നിന്നും മഴു, വാള് തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തി. ബാഡ്മിന്റണ്‍ റാക്കിനുള്ളിലാണ് ഇയാള്‍ ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നത്. മുഹമ്മദ് മുബാറക്ക് കൊലപാതക സ്ക്വാഡിലെ അംഗമാണെന്ന് എന്‍ഐഎ കണ്ടെത്തി.
ഇയാള്‍ ഹൈക്കോടതി അഭിഭാഷകനുമാണ്. ആയോധന കല പരിശീലിച്ച ഇയാള്‍ സ്ക്വാഡിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. എതിർ പാർട്ടികളിലെ നേതാക്കളെ വധിക്കാനാണ് സ്ക്വാഡ് രൂപീകരിച്ചത്. ഉച്ചകഴിഞ്ഞ് ഇയാളെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും.