ഭാ​ര​തീ​യ ആ​ചാ​ര പ്ര​കാ​ര​മാ​യി​രി​ക്ക​ണം വി​വാ​ഹമെന്ന് താല്‍പ്പര്യം! ജ​ർ​മൻ പ്ര​ണ​യി​താ​ക്ക​ളു​ടെ വി​വാ​ഹം ന​ട​ത്തി

വാ​ടാ​ന​പ്പ​ള്ളി: ആ​ർ​ഷ​യോ​ഗ ഗു​രു​കു​ലം വാ​ടാ​ന​പ്പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗോ​ത്സ​വി​ന് എ​ത്തി​ച്ചേ​ർ​ന്ന​വ​ർ​ക്ക് വി​ദേ​ശി​ക​ളു​ടെ വി​വാ​ഹ ച​ട​ങ്ങു​ക​ൾ കൗ​തു​ക​മാ​യി.

യോ​ഗാ ഇ​ൻ​സ്ട്ര​ക്ട​റും ജ​ർ​മ​നി​യി​ൽ ഐ​ടി പ്രൊ​ഫ​ഷ​ണ​ലു​മാ​യ സ്റ്റീ​ഫ​ൻ സ്വോ ​ബോ​ഡ​യും, യോ​ഗാ തെ​റാ​പ്പി​സ്റ്റാ​യ ഹെ​യ്ദി ബെ​നി​സ്ച​കാ​യു​മാ​ണു വി​വാ​ഹി​ത​രാ​യ​ത്.

ഭാ​ര​തീ​യ ആ​ചാ​ര പ്ര​കാ​ര​മാ​യി​രി​ക്ക​ണം വി​വാ​ഹ​മെ​ന്ന താ​ല്പ​ര്യ​ത്താ​ൽ യോ​ഗ ഗു​രു​വാ​യ ഹ​രി​ലാ​ൽ​ജി​യെ സ​മീ​പി​ക്കു​ക​യും തു​ട​ർ​ന്ന് ആ​ർ​ഷ​യോ​ഗ​യി​ൽ എ​ത്തി​ച്ചേ​രു​ക​യു​മാ​യി​രു​ന്നു. മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ച വ​ര​ൻ കു​തി​ര​പ്പു​റ​ത്താ​നെ​ത്തി​യ​ത്.

കേ​ര​ളീ​യ മാ​തൃ​ക​യി​ൽ വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ വ​ധു​വി​ന്‍റെ ക​ഴു​ത്തി​ൽ വ​ര​ൻ താ​ലി ചാ​ർ​ത്തി.

ആ​ചാ​ര്യ ഹ​രി​ലാ​ൽ​ജി, മീ​ര ക​രാ​ണ​ത്ത്, ഡോ​ക്ട​ർ ല​ക്ഷ്മി കു​മാ​രി എ​ന്നി​വ​രു​ടെ സാ​നി​ധ്യ​ത്തി​ൽ ഏ​ങ്ങ​ണ്ടി​യൂ​ർ ബൈ​ജു​രാ​ജി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. .

Related posts

Leave a Comment