രശ്മിക മന്ദാന വീണ്ടും വിവാദത്തിലായി ട്രോളുകള്‍ ഏറ്റുവാങ്ങുന്നു. തന്റെ വേരുകള്‍ മറന്ന് താഴേക്ക് നോക്കിയതിന്… എന്നൊക്കെയുള്ള വാക്കുകളോടെയാണ് ട്രോളുകൾ.
കന്നഡ സിനിമയില്‍ തനിക്ക് ഇടവേള നല്കിയ പ്രൊഡക്ഷന്‍ ഹൗസിനോട് നന്ദി കാണിക്കാത്തതിന് അവിടെനിന്നുള്ള വിവാദങ്ങൾ തുടരുന്നതിനിടെയാണ് പുതിയ പരാമർശങ്ങൾ.
സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്കൊപ്പം മിഷന് മജ്നു എന്ന രശ്മികയുടെ ഹിന്ദി ചിത്രം ഉടന്‍ പുറത്തിറങ്ങും. ബോളിവുഡില്‍ റൊമാന്റിക് ഗാനങ്ങള്‍ക്ക് ഒരു പാരന്പര്യമുണ്ടെന്നും ദക്ഷിണേന്ത്യയില്‍ മസാല ഗാനങ്ങളും ഐറ്റം നന്പറുകളും മാത്രമേ ഉള്ളൂവെന്നും ചിത്രത്തിന്റെ പ്രമോഷനുകള്‍ക്കിടെ താരം പറഞ്ഞതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
എനിക്ക്, ഞാന്‍ വളര്‍ന്നപ്പോള്‍, റൊമാന്റിക് ഗാനങ്ങള്‍ ബോളിവുഡ് റൊമാന്റിക് ഗാനങ്ങളായിരുന്നു. ദക്ഷിണേന്ത്യയില്‍ ഞങ്ങള്‍ക്ക് മാസ് മസാല ഗാനങ്ങളും ഐറ്റം നന്പറുകളും ഡാന്‍സ് നന്പറുകളുമുണ്ട്.
മിഷന് മജ്നു എന്ന ചിത്രത്തിലെ എന്റെ ആദ്യ ബോളിവുഡ് റൊമാന്റിക് ഗാനമാണിത്. ഞാന്‍ ആവേശത്തിലാണ്, കാരണം ഇത് വളരെ മികച്ചതാണ്, നിങ്ങള്‍ എല്ലാവരും ഇത് കേള്‍ക്കുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണെന്നാണ് രശ്മിക പറഞ്ഞത്.
ഇതാണിപ്പോള്‍ ട്രോളര്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. താരത്തെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.റിഷബ് ഷെട്ടി സംവിധാനം ചെയ്ത കിരിക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെ ആണ് താരം ശ്രദ്ധ നേടിയത്.
ഇത് നിര്‍മിച്ച പ്രൊഡക്ഷന്‍ ഹൗസിനോട് വിമുഖത പ്രകടിപ്പിച്ച് രശ്മിക നേരത്തെ വിവാദത്തില്‍ അകപ്പെട്ടിരുന്നു. 777 ചാര്‍ലി എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം വാര്‍ത്തകളില്‍ ഇടം നേടിയ റിഷബിന്റെ നല്ല സുഹൃത്തായ രക്ഷിത് ഷെട്ടിക്കൊപ്പം അവര്‍ നായികയായി അഭിനയിച്ചു.
അവര്‍ കാന്താരയെക്കുറിച്ച് ട്വീറ്റ് ചെയ്യുകയോ അഭിപ്രായമിടുകയോ ചെയ്തില്ല, മാത്രമല്ല താന്‍ സിനിമ കണ്ടിട്ടില്ലെന്ന് പോലും പ്രസ്താവിക്കുകയും ചെയ്തു.
കന്നഡ സിനിമാ വ്യവസായം ഇതിനകം തന്നെ അവരെ വിലക്കിയിട്ടുണ്ട്. ഇപ്പോള്‍ ടോളിവുഡ് അവര്‍ക്കെതിരെ സമാനമായ നടപടി സ്വീകരിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നത്.