ഞാന്‍ ഇന്ഡസ്ട്രിയിലേക്ക് വന്നപ്പോള്‍ ഡോക്ടര്‍മാർ വരെ ചോദിച്ചിട്ടുണ്ട് ഗ്ലൂട്ടാതയോണ്‍ തരട്ടെ, വെളുപ്പിക്കട്ടെയെന്ന്. പക്ഷെ ഞാന്‍ വേണ്ടാ വേണ്ടാന്ന് പറയും.
എനിക്ക് എന്റെ സ്കിന്‍ ടോണ്‍ ഇഷ്ടമാണ്. അതേസമയം താന്‍ ചെറുപ്പത്തില്‍ ഇതിലും ഡാര്‍ക്കായിരുന്നു. വീട്ടിലിരിക്കില്ലായിരുന്നു. വെയിലത്ത് കളിച്ച് നടക്കുമായിരുന്നു.
എന്റെ അനിയത്തി കുറേക്കൂടി വെളുത്തിട്ടാണ്. അപ്പോള്‍ ബന്ധുക്കളായ ബന്ധുക്കളും പള്ളിയിലുള്ളവരും നാട്ടുകാരുമൊക്കെ വന്നിട്ട് എന്റെ അമ്മയോട് ഈ കുട്ടിയെന്താ ഇങ്ങനെയിരിക്കുന്നത്?
ഇതിന്റെ മുഖത്തെന്തെങ്കിലും തേച്ച് കൊടുക്കൂ, ഇതിനൊന്നും തിന്നാന്‍ കൊടുക്കുന്നില്ലേ? എന്നൊക്കെ പറഞ്ഞ് അമ്മയെ ടോര്‍ച്ചര്‍ ചെയ്യുമായിരുന്നുവെന്നാണ് ജുവല്‍ ഓര്‍ക്കുന്നത്.
അന്ന് ഞാന്‍ ഭയങ്കര സ്കിന്നിയായിരുന്നു. ആ പ്രായത്തില്‍ മെലിഞ്ഞതിന്റെ പേരിലായിരുന്നു ബോഡി ഷെയ്മിംഗ് എങ്കില്‍ ഇപ്പോഴത് റിവേഴ്സായി എന്ന് മാത്രം.
അനിയത്തി വെളുത്തതായതിനാല്‍ അതിന്റെ പേരില്‍ ഒരുപാട് താരതമ്യം ചെയ്യലുകളുണ്ടായിരുന്നു. -ജുവല്‍ മേരി