കേളടി കണ്മണിയായിരുന്നു ആദ്യത്തെ സിനിമ. ആ ചിത്രത്തിലെ സംവിധായകനൊപ്പം ഗോസിപ്പിറങ്ങിയിരുന്നു. ആ വാർത്ത വന്ന സമയത്ത് ഞാന്‍ ഊട്ടിയിലെ ലൊക്കേഷനിലായിരുന്നു.
സംവിധായകനായ മഹേന്ദ്രന് അങ്കിളിന്റെ സിനിമയിലായിരുന്നു. രാവിലെ അദ്ദേഹത്തിന്റെ മകന് വന്ന് എന്നെ വിളിച്ചു. ഞാന്‍ ഉറങ്ങുകയായിരുന്നു. എഴുന്നേല്‍ക്ക് നിന്നെക്കുറിച്ചൊരു ഗോസിപ്പ് വന്നിട്ടുണ്ട് എന്ന് പറഞ്ഞു.
ഞാന്‍ പേടിയോടെ എന്ത് ഗോസിപ്പാണെന്ന് ചോദിച്ചു. ഒരു സംവിധായകന് യുവനടിയെ വല വീശിപ്പിടിക്കാന്‍ നോക്കുന്നുവെന്നായിരുന്നു വാര്‍ത്ത.
ആരാണ് അതെന്ന് ഞാന്‍ ചോദിച്ചുപോയി. പിന്നെയാണ് എന്റെ ആദ്യത്തെ സിനിമയുടെ സംവിധായകന് വസന്ത് സാറിന്റെ പേര് കാണുന്നത്.
സത്യത്തില്‍ ഞങ്ങള്‍ എല്ലാ ദിവസവും അടിയായിരുന്നു. ഞാൻ ആറിലോ ഏഴിലോ പഠിക്കുകയാണ്. എന്നോട് റൊമാന്‍സ് മുഖത്ത് വരുത്തണമെന്നൊക്കെ പറഞ്ഞാല്‍ വരില്ല .
അദ്ദേഹം അധ്യാപകനും ഞാന്‍ വിദ്യാര്‍ഥിയുമായിരുന്നു. മറ്റൊരു ചിന്തയും മനസില്‍ പോലുമില്ലായിരുന്നു. വാര്‍ത്ത കണ്ടപ്പോള്‍ എനിക്കൊരുപാട് വിഷമം തോന്നി.
ഞാന്‍ കുറേ കരഞ്ഞു. അപ്പോള്‍ മഹേന്ദ്രന് സാര്‍ പറഞ്ഞു, നീയെന്തിനാണ് കരയുന്നത് നീ പ്രശസ്തയാകുന്നുവെന്നാണ് ഇതിന്റെ അര്‍ഥമെന്ന്. –അഞ്ജു പ്രഭാകർ