മുട്ടയിലും വ്യാജന്‍, വില വെറും 50 പൈസ മാത്രം, അന്യസംസ്ഥാനങ്ങളില്‍നിന്ന് മുട്ടയെത്തിക്കുന്നത് വന്‍ ലോബി, ഉപഭോക്താക്കളിലേറെയും തട്ടുകടക്കാര്‍

1കേരളത്തില്‍ വ്യാജ മുട്ടകള്‍ വില്ക്കുന്ന മാഫിയ സജീവം. സാധാരണ നാടന്‍ മുട്ട വില്ക്കുന്നതിലും കുറഞ്ഞ പൈസയ്ക്കാണ് ഇതിന്റെ വില്പന. തമിഴ്‌നാട്ടിലെ ഹാച്ചറികളില്‍നിന്നാണ് ഈ മുട്ടകള്‍ വരുന്നത്. പതിനായിരക്കണക്കിന് മുട്ടകളാണ് ഇവിടെ വിരിയിക്കാന്‍ വച്ചിരിക്കുന്നത്. മുട്ട വച്ച് അഞ്ചു ദിവസം കഴിയുമ്പോള്‍ ഈ ആധുനിക ഇങ്കു ബേറ്ററിലെ കമ്പ്യൂട്ടര്‍ സംവിധാനം വഴി ഇതിലെ വിരിയാത്ത മുട്ടകള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നു. ഈ മുട്ടകളാണ് ചില്ലറവില്പനക്കാര്‍ക്കു വില്‍ക്കുന്നത്. താറാവ്  മുട്ട 5 രൂപയ്ക്കും, കോഴിമുട്ട മൂന്നു രൂപയ്ക്കുമാണ് കടക്കാര്‍ വില്ക്കുന്നത്. ചില്ലറവ്യാപാരികള്‍ക്ക് മൊത്തക്കച്ചവടക്കാര്‍ നല്കുന്നതാകട്ടെ വെറും 50-90 പൈസയ്ക്കും.

വഴിയരികിലാണ് ഇത്തരം മുട്ടകള്‍ വ്യാപകമായി വില്ക്കുന്നത്. കുറഞ്ഞ വിലയ്ക്കു മുട്ടയെന്ന ബോര്‍ഡ് കാണുന്നതോടെ ആളുകള്‍ ഇത്തരം മുട്ടകള്‍ വാങ്ങാന്‍ മത്സരിക്കുകയാണ്. പലയിടത്തും ചീഞ്ഞ മുട്ടകളാണ് വില്ക്കുന്നതെന്ന പരാതി ഉയര്‍ന്നുകഴിഞ്ഞു. തട്ടുകടകളാണ് ഇത്തരം വ്യാജ മുട്ടകളുടെ പ്രധാന ഉപഭോക്താക്കള്‍. ഓംലൈറ്റ് അടിക്കാനും മറ്റുമാണ് ഇവ ഉപയോഗിക്കുന്നത്. വഴിയോരക്കച്ചവടമായതിനാല്‍ സ്ഥിരമായി കഴിക്കാനെത്തുന്നവരല്ല തട്ടുകടകളിലെത്തുന്നത്. അതുകൊണ്ട് തന്നെ കഴിക്കാനെത്തുന്നവരും ഇതിനെക്കുറിച്ച് ബോധവാന്മാരല്ല. ഇത്തരം വ്യാജമുട്ടകള്‍ കഴിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്.

Related posts