സദ്യകഴിക്കാനുള്ള തിരക്കിനിടെ മുടിയുടെ കാര്യം മറന്നു; ഇ​രു​പ​ത് സെ​ന്‍റി​മീ​റ്റ​റോ​ളം നീ​ള​ത്തി​ല്‍ മു​ടി ആരോ മുറിച്ചുകൊണ്ടുപോയി; കരിവെള്ളൂരിലെ സംഭവം ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: വി​വാ​ഹച്ച​ട​ങ്ങു​ക​ളു​ടെ തി​ര​ക്കി​നി​ട​യി​ല്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​യ ക​രി​വെ​ള്ളൂ​രി​ലെ ഇ​രു​പ​തു​കാ​രിക്ക്​ മു​ടി ന​ഷ്ട​മാ​യി.

ശ​നി​യാ​ഴ്ച ആ​ണൂ​രി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ബ​ന്ധു​വി​ന്‍റെ വി​വാ​ഹച്ചട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സംഭവം.

തി​ര​ക്കി​നി​ട​യി​ല്‍ പി​ന്നി​ല്‍​നി​ന്ന് ആ​രോ മുടി മു​റി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. അ​മ്മ​യ്ക്കൊപ്പം ഭ​ക്ഷ​ണ​ശാ​ല​യി​ലേ​ക്ക് ക​ട​ക്കുന്ന​തി​നി​ട​യി​ലാ​ണ് യു​വ​തി​യു​ടെ ഇ​രു​പ​ത് സെ​ന്‍റി​മീ​റ്റ​റോ​ളം നീ​ള​ത്തി​ല്‍ മു​ടി ന​ഷ്ട​മാ​യ​ത്.

പിന്നീടാണ് മുടി നഷ്ടപ്പെട്ടത് യുവതി അറിഞ്ഞത്. താ​ന്‍ പൊ​ന്നു​പോ​ലെ കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്ന മു​ടി ന​ഷ്ട​മാ​യെ​ന്ന​റി​ഞ്ഞ​തോ​ടെ യു​വ​തി​ വി​ഷ​മ​ത്തി​ലാ​യി.

മു​ടി ന​ഷ്ട​മാ​യ വി​വ​ര​മ​റി​ഞ്ഞ് മ​ക​ളോ​ടൊ​പ്പം പി​താ​വും അ​ന്വേ​ഷി​ക്കാ​നെ​ത്തി​യെ​ങ്കി​ലും ഓ​ഡി​റ്റോ​റി​യ​ത്തി​ലെ നി​രീ​ക്ഷ​ണക്കാ​മ​റ പ്ര​വ​ര്‍​ത്ത​നര​ഹി​ത​മാ​യി​രു​ന്നു.

യു​വ​തി​യു​ടെ പി​താ​വ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Related posts

Leave a Comment