എസ് ശങ്കര്‍ സംവിധാനം ചെയ്ത ‘ബോയ്സ്’ കുറെ താരങ്ങളുടെ കരിയറില്‍ വഴിത്തിരിവായ ചിത്രമാണ്. സിദ്ധാര്‍ത്ഥ്, ജനീലിയ, ഭരത്, നകുല്‍ എസ് തമാന്‍ എന്നിവരുടെ അരങ്ങേറ്റ ചിത്രമായിരുന്നു അത്.
മണികണ്ഠന് എന്ന നടന്റെ അഭിനയ ജീവിതം തുടങ്ങുന്നതും ആ ചിത്രത്തിലൂടെയായിരുന്നു. മറ്റുള്ളവര്‍ സിനിമാ മേഖലയില്‍ വിജയങ്ങള്‍ കൊയ്തപ്പോള്‍ മണികണ്ഠന് വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ബോയ്സ് റീലീസായതിന് പിന്നാലെ മറ്റുചില ചിത്രങ്ങളില്‍ താരം വേഷമിട്ടിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ആദ്യം മുതല്‍ തന്നെ തിരിച്ചടികളാണെന്ന് വെളിപ്പെടുത്തുകയാണ് താരം.
നടി ഷക്കീലക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്. മദ്യത്തിനും പുകവലിയ്ക്കും മറ്റു ചിലതിനും അടിപ്പെട്ട ഒരു കാലം തനിക്കുണ്ടായിരുന്നുവെന്ന് തുറന്നു പറയുകയാണ് താരം.
പിന്നീട് ആത്മീയതുടെ പാതയിലൂടെ സഞ്ചരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ കിട്ടുന്നുവെന്നും മണികണ്ഠന് പറയുന്നു.
മണികണ്ഠന്റെ വാക്കുകള്‍ ഇങ്ങനെ…ജനിച്ചതും വളര്‍ന്നതും എല്ലാം ചെന്നൈയിലാണ്. പഠിപ്പില്‍ പിന്നോട്ട് ആയിരുന്നുവെങ്കിലും ഡിഗ്രി പൂര്‍ത്തിയാക്കി. വീട്ടില്‍ എനിക്ക് ഒരു ചേച്ചിയും ഒരു അനിയത്തിയും ഒരു അനിയനും ആണ്.
അച്ഛന് രണ്ട് മൂന്ന് ഭാര്യമാര്‍ ഉണ്ടായിരുന്നു. ചേച്ചി ഒരു അമ്മയ്ക്ക് ജനിച്ചതാണ്, അനിയന് മറ്റൊരു അമ്മയ്ക്കും. ഞാനും അനിയത്തിയും എന്റെ അമ്മയില്‍ ജനിച്ചതാണ്.
അങ്ങനെ ആകെ മൊത്തം കണ്‍ഫ്യൂഷനായിരുന്നു അച്ഛന്റെ ദാമ്പത്യ ജീവിതം. അച്ഛന് ഇപ്പോള്‍ മരിച്ചു. ചെറുപ്പം മുതലേ ഡാന്‍സില്‍ എനിക്ക് വലിയ താത്പര്യമായിരുന്നു.
അത് എങ്ങിനെ വന്നു എന്ന് അറിയില്ല. കലാമാസ്റ്ററുടെ ഡാന്‍സ് ഗ്രൂപ്പിലാല്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് ബോയിസ് എന്ന സിനിമ വന്നത്.
അതിന് ശേഷം നായകനായും വില്ലനായും പല സിനിമകളിലും അഭിനയിച്ചു. ചില സിനിമകളില്‍ അഭിനയിച്ചത് എന്റെ ഓര്‍മയില്‍ പോലും ഇല്ല. പല സിനിമകളും വലിയ രീതിയില്‍ റീച്ചായില്ല.
തിരിഞ്ഞു നോക്കുമ്പോള്‍ അത്ര മനോഹരമായ ഓര്‍മകള്‍ ഒന്നും എനിക്കില്ല. കുറേ കഷ്ടങ്ങള്‍, വഞ്ചനകള്‍, തോല്‍വികള്‍ ഒക്കെയാണ് ഞാന്‍ അനുഭവിച്ചത്.
എല്ലാ തരത്തിലുള്ള പ്രശ്നങ്ങളെയും അഭിമുഖീകരിച്ചിട്ടുണ്ട്. അതൊന്നും ഞാന്‍ എന്റെ ജീവിത വിധി എന്ന് പറഞ്ഞ് പഴിക്കില്ല. പല തരത്തിലും അതിനെല്ലാം കാരണക്കാരന്‍ ഞാനും കൂടെയാണ്.
എന്റെ അറിവില്ലായ്മയാണ്. മലേഷ്യയിലുള്ള ഒരു പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ എന്നെ പരിചയപ്പെട്ടു. അവളെ തേടി മലേഷ്യയില്‍ പോയി, അവിടെ ഞങ്ങള്‍ നാലഞ്ച് ദിവസം കൂടെ ഒരുമിച്ച് നിന്നില്ല, അതിനുള്ളില്‍ തന്നെ പല തരത്തിലുള്ള ടോര്‍ച്ചറിങ് ഞാന്‍ അവളില്‍ നിന്നും അനുഭവിച്ചു.
പല കാരണങ്ങള്‍ പറഞ്ഞ് എന്റെ കൈയ്യിലുള്ള കാശ് എല്ലാം അവള് വാങ്ങി, എപ്പോഴും പ്രശ്നങ്ങളെ കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്നു. താമസിക്കാന്‍ നല്ല ഒരു മുറി പോലും തന്നില്ല.
അവളോട് പ്രണയം ഉണ്ടായിട്ട് പോയതല്ല, അവള്‍ക്കും എനിക്കും എന്തോ ഒരു അട്രാക്ഷന് ഉണ്ടായിരുന്നു. കുറേ ആയില്ലേ തനിച്ച് ജീവിയ്ക്കുന്നു, നമുക്ക് ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കാം, നീ മലേഷ്യയിലേക്ക് വാ എന്ന് അവള് നിര്‍ബന്ധിച്ചത് പ്രകാരം ആണ് ഞാന്‍ പോയത്. സത്യം പറഞ്ഞാല്‍ ഞാന്‍ പ്രതീക്ഷിച്ചത് സെക്സ് ആണ്. അതിന് വേണ്ടിയാണ് പോയത്.
എനിക്കൊരു പെണ്ണിനെ ഇഷ്ടപ്പെട്ടു, ഞാന്‍ അവളെ കാണാന്‍ പോകുകയാണ് എന്ന് പറഞ്ഞാണ് ഞാന്‍ പോയത്. എന്തും തുറന്ന് പറയുന്ന ആളാണ് ഞാന്‍.
എനിക്ക് ഇതുവരെ കല്യാണം ആയിട്ടില്ല. കല്യാണത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ എല്ലാം എനിക്ക് അതിനുള്ള പക്വത ആയിട്ടില്ല എന്ന് അമ്മ പറയും. ഇപ്പോള്‍ എനിക്ക് 42 വയസ്സ് ആയി.
പറ്റിക്കപ്പെടാന്‍ വേണ്ടി, സെക്സിന് മാത്രം ആഗ്രഹിച്ച് മലേഷ്യ വരെ പോകണമായിരുന്നോ, അതാണ് ആവശ്യമെങ്കില്‍ ഇവിടെ സെക്സ് വര്‍ക്കേഴ്സ് ഉണ്ടല്ലോ എന്ന് ഷക്കീല ചോദിച്ചു.
രണ്ട് പേരും ഇഷ്ടപ്പെട്ട് ചെയ്യുന്നതായിരിക്കണം സെക്സ് എന്നായിരുന്നു മണികണ്ഠന്റെ മറുപടി. പ്രണയം അല്ല, അതേ സമയം കാശിന് വേണ്ടിയും ആവരുത്.
ഇഷ്ടപ്പെട്ട് ചെയ്യണം എന്ന് ആഗ്രഹിച്ചാണ് മലേഷ്യ വരെ പോയത്. ഈ പ്രായത്തിനിടയില്‍ ഒരുപാട് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഒരു പ്രണയം ഉണ്ട്. അത് കല്യാണത്തില്‍ എത്തുമോ എന്ന് അറിയില്ല.
പക്വതയില്ലാത്ത വയസ്സില്‍ ഒരു മൂന്ന് നാല് പ്രണയം ഉണ്ടായിരുന്നു. പക്വത എത്തിയപ്പോഴുള്ള പ്രണയം കോംപ്ലിക്കേറ്റഡ് ആയി. എന്റെ കല്യാണം ഇപ്പോഴും നടക്കാത്തതിന് ഞാന്‍ ആരെയും കുറ്റം പറയില്ല, അവിടെ എവിടെയോ എന്റെ തെറ്റ് ഉണ്ട്.
ജീവിക്കാന്‍ വേണ്ടിയുള്ള പണം മാത്രമേ ഞാന്‍ സമ്പാദിച്ചിട്ടുള്ളൂ. ജീവിതം ആസ്വദിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം. ചെസ്സ് കളിക്കും, ഷട്ടില്‍ കളിക്കും അഭിനയിക്കും.
അമ്മയ്ക്ക് വാടക വരുമാനം വരുന്നുണ്ട്. അതില്‍ നിന്ന് എല്ലാം ജീവിക്കാനുള്ള വരുമാനം കിട്ടും. അതിനിടയില്‍ ഞാന്‍ സ്പിരിച്വല്‍ പുസ്തകങ്ങള്‍ വായിച്ച് അതിലേക്ക് പോയി.
വായനയും ഇപ്പോള്‍ താത്പര്യമുള്ള കാര്യമാണ്. ഇപ്പോള്‍ മദ്യത്തിന് അടിമയല്ല. ബിയര്‍ കുടിക്കുമായിരുന്നു. അതിന് മുന്‍പ് മദ്യത്തിനും പുകവലിയ്ക്കും എല്ലാം അടിമപ്പെട്ട ഒരു കാലവും എനിക്കുണ്ടായിട്ടുണ്ട്.
ആ സമയത്തെ കൂട്ടുകെട്ടുകള്‍ അങ്ങിനെയായിരുന്നു. പക്ഷെ ജീവിതത്തിലെ ഒരു ചെറിയ കാലഘട്ടം മാത്രമാണ് അങ്ങിനെ പോയത്. എല്ലാ ഫേസും അഭിമുഖീകരിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഞാന്‍ സിനിമയില്‍ ചെറിയ ചെറിയ റോളുകളാണ് ചെയ്യുന്നത്. എന്നെ സംബന്ധിച്ച് ജീവിയ്ക്കുന്ന ആ നിമിഷമാണ് പ്രധാനം.
കഴിഞ്ഞ കാലത്തെ കുറിച്ചും വരാനിരിയ്ക്കുന്ന കാലത്തെ കുറിച്ചും ഞാന്‍ ചിന്തിക്കാറുമില്ല, അതോര്‍ത്ത് ദുഃഖിക്കാറും ഇല്ല. എന്താണോ പ്രസന്റില്‍ സംഭവിയ്ക്കുന്നത്, അത് അഗീകരിക്കുക. അതാണ് ഏറ്റവും പ്രധാനം. അങ്ങനെ ഏറ്റെടുത്ത് കഴിഞ്ഞാല്‍ നിരാശയില്ല. മണികണ്ഠന് പറയുന്നു.