ഞാൻ അഭിനയിക്കുമ്പോൾ എന്റെ കൂടെ വരുന്ന ചെറിയ ആർട്ടിസ്റ്റ് ആയാലും വലിയ ആർട്ടിസ്റ്റ് ആയാലും അവർ പറയുന്ന കാര്യങ്ങൾ കേൾക്കാനും അവരിൽനിന്നു മനസിലാക്കാനും ശ്രമിക്കാറുണ്ട്.
ചിലപ്പോൾ ഒരു വാക്ക് ആയിരിക്കും നമ്മളെ ഏറ്റവും കൂടുതൽ ഇൻസ്പയർ ചെയ്യുന്നത്. അങ്ങനെ മാനസികമായി എനിക്ക് ഏറ്റവും കൂടുതൽ അടുപ്പം തോന്നിയത് ബഹദൂർക്കയോട് ആണ്.
ജോക്കർ സിനിമയിൽ തുടക്കം മുതൽ അവസാനം വരെ ഞങ്ങൾ രണ്ട് പേരുമുണ്ട്. മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾക്ക് ഷൂട്ടും ഉണ്ടാവാറില്ല.
ആ ദിവസങ്ങളിൽ ഞാൻ ബഹദൂർക്കയുടെ കൂടെ പോയിരിക്കും. ചില സമയത്ത് എന്റെ പ്രായത്തിലേക്ക് അദ്ദേഹം വരും. അദ്ദേഹത്തിന്റെ പഴയ സിനിമാ വിശേഷങ്ങൾ പറഞ്ഞ് തരും.
അദ്ദേഹം പറഞ്ഞ് തന്ന ഒരു കാര്യം ആണ്, നീ കല്യാണം കഴിക്കണം, കുടുംബം ഉണ്ടാവണമെന്ന്. നീ നിന്നെ പോലെ ഒരു കുട്ടിയെ വിവാഹം കഴിക്കരുത്.
നല്ല ഉയരമുള്ള കുട്ടിയെ വിവാഹം കഴിക്കണം. ഒരു കുട്ടിയുണ്ടാവും. ആ കുട്ടിയെ നീ പഠിപ്പിക്കാവുന്ന അത്രയും പഠിപ്പിക്കണം.
അങ്ങനെ ഒരു മകനെ അല്ലെങ്കിൽ കൊച്ചുമോനോടെന്ന പോലെ അത്രത്തോളം സ്നേഹവാത്സല്യങ്ങളോടെ പറഞ്ഞുതന്നു. -ഗിന്നസ് പക്രു