ചെന്നൈ: പുതുവത്സരത്തിൽ മക്കൾക്കും ഭാര്യയും ലേഡി സൂപ്പർസ്റ്റാറുമായ നയൻതാരയ്ക്കുമൊപ്പമുള്ള ഫോട്ടോകൾ പങ്കുവച്ചു തെന്നിന്ത്യൻ സംവിധായകനും നടനുമായ വിഘ്നേഷ് ശിവൻ.
2022 സമ്മാനിച്ച സന്തോഷങ്ങൾക്ക് നന്ദി അറിയിച്ച് കൊണ്ടുള്ള കുറിപ്പുമുണ്ട്.
കുറപ്പിൽനിന്ന് – ‘‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വർഷമായിരുന്നു 2022. പ്രായമാകുമ്പോൾ എന്റെ ജീവിതത്തിൽ സംതൃപ്തിയും സന്തോഷവും തോന്നുന്ന മിക്ക ഓർമകളും കഴിഞ്ഞ വർഷം മുതലുള്ളതാകും.
എന്റെ ജീവിതത്തിലെ പ്രണയത്തെ വിവാഹം കഴിച്ചു. എന്റെ തങ്കം നയൻതാര… ജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷത്തിൽ ഇതിഹാസങ്ങളും സൂപ്പർ താരങ്ങളും നിറഞ്ഞ ഒത്തിരി നിമിഷങ്ങൾ ആസ്വദിക്കാൻ സാധിച്ചു.
എന്റെ കുടുംബത്തിനും ഒരു സ്വപ്നതുല്യമായ വർഷമായിരുന്നു ഇത്. ഞങ്ങൾ രണ്ട് ആൺകുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടു. ഞാൻ കാണുമ്പോഴെല്ലാം…
ഞാൻ അവരുടെ അടുത്തേക്ക് പോകുമ്പോഴെല്ലാം എന്റെ കണ്ണ് നനയാറുണ്ട്. എന്റെ കണ്ണുകളിൽനിന്നുള്ള കണ്ണുനീർ എന്റെ ചുണ്ടുകൾക്ക് മുമ്പേ അവരെ തൊടുന്നു.
ഒരുപാട് അനുഗ്രഹീതനായി എന്ന് എനിക്ക് തോന്നുന്നു. നന്ദി ദൈവമേ…’’. തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ താരദമ്പതികളാണ് വിഘ്നേഷ് ശിവനും നടി നയൻതാരയും.
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം. വാടകഗർഭധാരണത്തിലൂടെയായിരുന്നു ഇവർക്ക് ഇരട്ടക്കുട്ടികൾ ജനിച്ചത്.