ആ​ക്രാ​ന്ത​ത്തോ​ടെ ഷ​വ​ര്‍​മ​യും മ​യോ​ണൈ​സും വ​ലി​ച്ചു​ക​യ​റ്റി ! പി​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പൊ​ടി​ച്ച​ത് 70,000 രൂ​പ; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍…

സാ​മൂ​ഹി​ക പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യ​ങ്ങ​ള്‍ തു​റ​ന്നു പ​റ​യു​ന്ന​തി​ല്‍ ഒ​രു മ​ടി​യും കാ​ട്ടാ​ത്ത ആ​ളാ​ണ് സി​നി​മാ സം​വി​ധാ​യ​ക​ന്‍ അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍.

കോ​ട്ട​യ​ത്ത് ഹോ​ട്ട​ലി​ല്‍ നി​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ന​ഴ്‌​സ് മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ല്‍​ഫോ​ണ്‍​സ് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന കു​റി​പ്പാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​ലു​വ​യി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ആ​ശു​പ​ത്രി​വാ​സ​ത്തേ​ക്കു​റി​ച്ചാ​ണ് അ​ല്‍​ഫോ​ണ്‍​സി​ന്റെ കു​റി​പ്പ്.

അ​ന്ന് ന​ട​ന്‍ ഷ​റ​ഫു​ദ്ദീ​ന്റെ ട്രീ​റ്റാ​യി​രു​ന്നു​വെ​ന്നും ഷ​വ​ര്‍​മ​യും മ​യോ​ണൈ​സും ക​ഴി​ച്ച് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യെ​ന്നും അ​ല്‍​ഫോ​ണ്‍​സ് പ​റ​ഞ്ഞു.

അ​ന്ന് ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ഷ​റ​ഫു​ദ്ദീ​നോ​ട് ക​ടു​ത്ത ദേ​ഷ്യം തോ​ന്നി​യെ​ന്നും ചി​കി​ത്സ​യ്ക്കാ​യി 70,000 രൂ​പ​യാ​ണ് ചെ​ല​വാ​യ​തെ​ന്നും അ​ല്‍​ഫോ​ണ്‍​സ് പ​റ​യു​ന്നു.

അ​ല്‍​ഫോ​ണ്‍​സി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പൂ​ര്‍​ണ​രൂ​പം…

സി​നി​മാ നി​രൂ​പ​ക​രേ, ട്രോ​ള​ന്മാ​രേ, ഇ​തു​പോ​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ നി​ങ്ങ​ള്‍ വി​ഡി​യോ ചെ​യ്യൂ. പ​തി​ന​ഞ്ച് വ​ര്‍​ഷം മു​മ്പ് ആ​ലു​വ​യി​ലെ ഒ​രു ക​ട​യി​ല്‍ നി​ന്നും ഞാ​നൊ​രു ഷ​വ​ര്‍​മ ക​ഴി​ക്കു​ക​യു​ണ്ടാ​യി.

അ​ന്ന് ഷ​റ​ഫു​ദ്ദീ​ന്റെ ട്രീ​റ്റ് ആ​യി​രു​ന്നു. വ​ലി​യ ആ​ക്രാ​ന്ത​ത്തോ​ടെ ഷ​വ​ര്‍​മ​യും മ​യോ​ണൈ​സും വ​ലി​ച്ചു​ക​യ​റ്റി. അ​ടു​ത്ത ദി​വ​സം ക​ടു​ത്ത വ​യ​റു​വേ​ദ​ന മൂ​ലം ലേ​ക്ഷോ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടു​ക​യു​ണ്ടാ​യി.

അ​ന്ന് എ​ന്റെ ചി​കി​ത്സ​ക്കാ​യി 70000 രൂ​പ​യാ​ണ് മാ​താ​പി​താ​ക്ക​ള്‍ ചെ​ല​വാ​ക്കി​യ​ത്. ആ​ശു​പ​ത്രി​യി​ലെ എം​സി​യു വി​ഭാ​ഗ​ത്തി​ലാ​ണ് ഞാ​ന്‍ കി​ട​ന്ന​ത്. ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ഷ​റ​ഫു​ദ്ദീ​നോ​ടും എ​നി​ക്ക് ദേ​ഷ്യ​മു​ണ്ടാ​യി.

എ​ന്നാ​ല്‍ അ​ണു​ബാ​ധി​ത​മാ​യ പ​ഴ​യ ഭ​ക്ഷ​ണ​മാ​യി​രു​ന്നു എ​ന്റെ അ​വ​സ്ഥ​യ്ക്കു കാ​ര​ണം. ആ​രാ​ണ് ഇ​വി​ടെ യ​ഥാ​ര്‍​ഥ കു​റ്റ​വാ​ളി. ക​ണ്ണു​തു​റ​ന്ന് സ​ത്യ​മെ​ന്തെ​ന്ന് നോ​ക്കു​ക. ജീ​വി​തം അ​മൂ​ല്യ​മാ​ണ്. അ​ല്‍​ഫോ​ണ്‍​സ് എ​ഴു​തി.

ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​നെ പോ​ലെ ഉ​ള്ള​വ​ര്‍ ഇ​തി​നു ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് പോ​സ്റ്റി​ന് വ​ന്ന ഒ​രു പ്ര​തി​ക​ര​ണ​ത്തി​ന് മ​റു​പ​ടി​യാ​യി അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍ എ​ഴു​തി. ”ഫു​ഡ് സേ​ഫ്റ്റി” എ​ന്ന പു​തി​യൊ​രു മി​നി​സ്ട്രി ത​ന്നെ വ​ര​ണം.

അ​തി​നു കേ​ര​ള​ത്തി​ല്‍ നി​ന്ന് മാ​ത്രം പു​തി​യ കി​ടി​ലം ഫു​ഡ് ഇ​ന്‍​സ്പെ​ക്ഷ​ന്‍ ടീം ​സ്റ്റാ​ര്‍​ട്ട് ചെ​യ്തു പ്ര​വ​ര്‍​ത്തി​ക്ക​ണം. എ​ല്ലാ​രും ന​ല്ല ഭ​ക്ഷ​ണം മാ​ത്രം വി​റ്റാ​ല്‍ മ​തി. ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പ​ണം വേ​ണം.

പ​ണം ഉ​ണ്ടാ​ക്കാ​ന്‍ ന​ല്ല വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം ന​ല്ല ഫു​ഡ് നി​ര്‍​ബ​ന്ധം ആ​ണ്. അ​തി​നൊ​ക്കെ എ​ല്ലാ അ​പ്പ​ന്മാ​രും അ​മ്മ​മാ​രും ന​ല്ല പ​ണി​യെ​ടു​ത്തി​ട്ടാ​ണ് ഭ​ക്ഷ​ണം വാ​ങ്ങാ​ന്‍ പ​ണം ചെ​ല​വാ​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ഇ​തി​ന്റെ കാ​ര്യം ഒ​രു തീ​രു​മാ​നം എ​ടു​ക്ക​ണം.

അ​ന്ന് എ​ന്റെ അ​പ്പ​നും അ​മ്മ​യും ബ​ന്ധു​ക്ക​ളോ​ടും കൂ​ട്ടു​കാ​രോ​ടും പ​ലി​ശ​ക്കാ​രോ​ടും കെ​ഞ്ചി ചോ​ദി​ച്ച​തു​കൊ​ണ്ടും എ​ന്റെ അ​പ്പ​നും അ​മ്മ​യും അ​ത് എ​ങ്ങ​നെ​യെ​ങ്കി​ലും തി​രി​ച്ചു കൊ​ടു​ക്കും എ​ന്നു​ള്ള പ്ര​തീ​ക്ഷ ഉ​ള്ള​ത് കൊ​ണ്ടു​മാ​ണ് അ​ന്ന് 70,000 രൂ​പ കൊ​ടു​ത്തു എ​ന്റെ ജീ​വ​ന്‍ അ​വി​ട​ത്തെ ന​ല്ല ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ര​ക്ഷി​ക്കാ​ന്‍ പ​റ്റി​യ​ത്.

ഇ​ന്ന് ആ​ണെ​ങ്കി​ല്‍ അ​ത് മി​നി​മം ഏ​ഴു ല​ക്ഷം രൂ​പ വ​രും. ഈ ​ഏ​ഴ് ല​ക്ഷം രൂ​പ ഒ​രു വി​സ്മ​യം പോ​ലെ വ​ന്ന​താ​ണ്. അ​ത് പോ​ലെ എ​ല്ലാ​വ​ര്‍​ക്കും എ​പ്പോ​ഴും വി​സ്മ​യം സം​ഭ​വി​ക്കും എ​ന്ന് ഞാ​ന്‍ ഒ​ട്ടും വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും അ​ല്‍​ഫോ​ണ്‍​സ് പ​റ​ഞ്ഞു..

Related posts

Leave a Comment