കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിര്‍ബന്ധം സര്‍ക്കാരിനില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അടുത്ത വര്‍ഷം മുതല്‍ മാംസാഹാരം ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
60 വര്‍ഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പോള്‍ ആണോ കാണുന്നതെന്നും വിവാദത്തോട് പ്രതികരിച്ച് മന്ത്രി ചോദിച്ചു. ഒരു വിവാദവും ഇല്ലാത്തപ്പോള്‍ എന്തെങ്കിലും ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.
ഭക്ഷണം കഴിക്കുന്നത് കുട്ടികളായതുകൊണ്ട് നോണ്‍ വെജ് കൊടുത്തതിന്റെ പേരില്‍ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്ന് മാത്രമാണ് ആശങ്ക. അല്ലാതെ മാംസാഹാരം കൊടുക്കുന്നതില്‍ സര്‍ക്കാരിന് തടസ്സമൊന്നും ഇല്ല.
അടുത്ത വര്‍ഷത്തെ കലോത്സവത്തിന് എന്തായാലും നോണ്‍വെജ് കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോടെത്തിയ കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.