മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് രാഹുല്‍രാജ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ള രാഹുല്‍
റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും സജീവമാണ്.
ഇപ്പോഴിതാ ഫ്ളവേഴ്സ് ചാനലിലെ ടോപ് സിംഗറിലെ വിധി കര്‍ത്താവായി നിറഞ്ഞു നില്‍ക്കുകയാണ് രാഹുല്‍ രാജ്.
കഴിഞ്ഞ ദിവസം ഷോയില്‍ അതിഥിയായി രാഹുലിന്റെ ഭാര്യ മിറിയം എത്തിയിരുന്നു. രാഹുല്‍ രാജിന് സര്‍പ്രൈസ് നല്കി കൊണ്ടായിരുന്നു മിറിയം ഷോയിലെത്തിയത്.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ രാഹുലിന്റേയും മിറിയത്തിന്റെയും പ്രണയകഥയും വീണ്ടും വൈറലാകുകയാണ്. മുമ്പ് നല്കിയ അഭിമുഖത്തിലെ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
തങ്ങളുടേത് പ്രണയ വിവാഹമായിരുന്നുവെന്നാണ് രാഹുല്‍ പറയുന്നത്. പുള്ളിക്കാരി ജര്‍മ്മനിയില്‍ നിന്നും ഇവിടെ പഠിക്കാന്‍ വന്നതാണ്.
അമൃത കോളേജിലായിരുന്നു പഠിച്ചത്. അമ്മയെ കാണാനായി ഞാന്‍ അവിടേക്ക് പോവാറുണ്ടായിരുന്നുവെന്നാണ് രാഹുല്‍ പറയുന്നത്.
ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നൊരു പങ്കാളിയെ വേണമെന്നായിരുന്നു മിറിയം ആഗ്രഹിച്ചത്. ഇന്ത്യന്‍ സംസ്കാരത്തെ ഇഷ്ടപ്പെട്ടിരുന്ന മിറിയം ഇന്ത്യയില്‍ ജീവിക്കാനും ഇഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ആശ്രമത്തില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. തനിക്കൊരു ഇന്ത്യന്‍ പയ്യനെ കല്യാണം കഴിക്കണമെന്ന് അമ്മയോട് പറഞ്ഞിരുന്നു.
അമ്മ സെലക്റ്റ് ചെയ്ത പയ്യനെ എനിക്കിഷ്ടപ്പെട്ടു. അങ്ങനെ കല്യാണം നടന്നുവെന്നാണ് മിറിയം പറയുന്നത്. പരിചയപ്പെട്ട് അഞ്ച് മാസം കഴിഞ്ഞപ്പോഴാണ് മിറിയവും രാഹുലും വിവാഹിതരാവുന്നത്.
”ഒരു ഓണം സെലിബ്രേഷന്റെ സമയത്താണ് ഞാന്‍ മിറിയത്തെ കാണുന്നത്. പട്ടുപാവാടയൊക്കെയിട്ടായിരുന്നു മിറിയം അന്ന് നിന്നിരുന്നതെന്ന് ഓര്‍ക്കുന്നുണ്ട്”. ആഹാ കൊള്ളാലോ എന്ന് മനസില്‍ തോന്നി.
ഈ സമയം എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അവള്‍ക്ക് ഇന്ത്യന്‍ പയ്യനെ കല്യാണം കഴിക്കാനാഗ്രഹമുണ്ടെന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാനൊക്കെ ഇവിടെയുണ്ടല്ലോ എന്നായിരുന്നു താന്‍ പറഞ്ഞതെന്നും രാഹുല്‍ പറയുന്നത്.
എന്നാലത് പിന്നീട് നടക്കുമെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. മിറിയം തന്റെ പാട്ട് കേട്ടിട്ടുണ്ട്. ആ പാട്ടിന്റെ കമ്പോസര്‍ ആണെന്ന് പറഞ്ഞായിരുന്നു പരിചയപ്പെടുത്തിയതെന്നും രാഹുല്‍ പറയുന്നത്.
അതേസമയം ഭര്‍ത്താവായി സംഗീത മേഖലയില്‍ നിന്നുമൊരാള് വന്നാല്‍ നന്നായിരിക്കുമെന്നുണ്ടായിരുന്നുവെന്നാണ് മിറിയം പറയുന്നത്. തനിക്ക് പാട്ടിനെക്കുറിച്ചൊന്നും അറിയില്ലായിരുന്നുവെന്നും താരപത്നി പറയുന്നു.
ഛോട്ടാ മുംബൈയിലെ തലാ എന്ന പാട്ടൊക്കെ ഇവള് നേരത്തെ കേട്ടിട്ടുണ്ട്. തലവേദന വരുമ്പോള്‍ അത് പാടുമെന്നാണ് രാഹുല്‍ രാജ് പറയുന്നത്.
ഭര്‍ത്താവ് എന്ന നിലയില്‍ വണ്ടര്‍ഫുളാണ് അദ്ദേഹം. എല്ലാത്തിനും സപ്പോര്‍ട്ടീവാണ്. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാളും കൂടുതലും മികച്ച ആളെയാണ് എനിക്ക് കിട്ടിയതെന്നാണ് മിറിയം പറയുന്നത്.
അതേസമയം തങ്ങളുടെ മോള്‍ക്ക് എല്ലാ ലാംഗ്വേജും അറിയാമെന്നാണ് രാഹുല്‍ പറയുന്നത്. മോള് എന്റെ അമ്മയോട് മലയാളം പറയും. ഇവളുടെ അമ്മയോട് ജര്‍മ്മനും പറയുമെന്നാണ് രാഹുല്‍ പറയുന്നത്.
അമ്മ വഴിക്കാണ് ഇപ്പോള്‍ മോള് പോയിക്കോണ്ടിരിക്കുന്നത്. ചെറിയൊരു ചായവ് അങ്ങോട്ടുണ്ട്. കുറച്ചുകഴിഞ്ഞ് ഇങ്ങോട്ടേക്ക് മാറി അച്ഛക്കുട്ടിയാവുമെന്നും രാഹുല്‍ പറയുന്നുണ്ട്.
ഞാന്‍ കൂടെയില്ലെങ്കില്‍ പുള്ളിക്കാരിക്ക് വലിയ വിഷമമാണ്. എപ്പോഴും ഒന്നിച്ച് തന്നെ നില്ക്കുന്നതാണിഷ്ടമെന്നും രാഹുല്‍ പറയുന്നു.
നിരവധി ഹിറ്റ് പാട്ടുകളൊരുക്കിയ സംഗീത സംവിധായകനാണ് രാഹുല്‍ രാജ്. ഛോട്ടാ മുംബൈ. അണ്ണന് തമ്പി, ഋതു, ബാച്ചിലര്‍ പാര്‍ട്ടി, കോഹിനൂര്‍, എസ്ര, ദ പ്രീസ്റ്റ്, ആറാട്ട്, മരക്കാര്‍ തുടങ്ങിയ സിനിമകള്‍ക്ക് രാഹുല്‍ പാട്ടുകളും പശ്ചാത്തല സംഗീതവുമൊക്കെ ഒരുക്കിയിട്ടുണ്ട്.