വിളർച്ച പരിഹരിക്കാം… ഉലു​വ, ബീ​റ്റ്റൂട്ട്,  എ​ള്ള്, ചീ​ര എന്നിവ മാറ്റിവയ്ക്കരുതേ…


ര​ക്ത​ത്തി​ലെ ഹീ​മോ​ഗ്ലോ​ബിന്‍റെ അ​ള​വു സാ​ധാ​ര​ണ​നി​ല​യി​ൽ നി​ന്നു കു​റ​യു​ന്ന​താ​ണു വി​ള​ർ​ച്ച​യ്ക്കു കാ​ര​ണം. ചു​വ​ന്ന ര​ക്താ​ണു​ക്ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ഇ​രു​ന്പ് അ​ട​ങ്ങി​യ തന്മാ​ത്ര​യാ​ണു ഹീ​മോ​ഗ്ലോ​ബി​ൻ.

ഇരുന്പ് എന്തിന്?
ഹീ​മോ​ഗ്ലോ​ബി​ൻ നി​ർ​മാ​ണ​ത്തി​ന് ഇ​രു​ന്പ് അ​ത്യ​ന്താ​പേ​ക്ഷി​തം. ശ​രീ​ര​മാ​ക​മാ​നം ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ക​യാ​ണ് ഇ​തിന്‍റെ ജോ​ലി. വി​ള​ർ​ച്ച​യു​ള്ളവ​രി​ൽ കോ​ശ​സ​മൂ​ഹ​ങ്ങ​ളി​ലെ​ത്തു​ന്ന ഓ​ക്സി​ജന്‍റെ അ​ള​വി​ൽ കു​റ​വു​ണ്ടാ​കു​ന്നു.വി​ള​ർ​ച്ച തു​ട​ങ്ങി മാ​സ​ങ്ങ​ളോ​ളം ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​വി​ല്ല.

തലകറക്കം, ക്ഷീണം
ക​ടു​ത്ത ക്ഷീ​ണം, നി​ദ്രാ​ല​സ്യം, ത​ല​ക​റ​ക്കം എ​ന്നി​വ ക്ര​മേ​ണ പ്ര​ക​ട​മാ​കു​ന്നു. വി​ള​ർ​ച്ച​യു​ള​ള​വ​രിൽ ര​ക്താ​ണു​ക്ക​ൾ​ക്ക് എ​ല്ലാ അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും മ​തി​യാ​യ തോ​തി​ൽ ഓ​ക്സി​ജ​ൻ എ​ത്തി​ക്കാ​നാ​വി​ല്ല. ഹീ​മോ​ഗ്ലോ​ബിന്‍റെ കു​റ​വ് ക​ര​ൾ, വൃ​ക്ക​ക​ൾ, ഹൃ​ദ​യം എ​ന്നി​വ​യു​ടെ ജോ​ലി​ഭാരം കൂട്ടുന്നു.

ഗർഭിണികളിൽ
ഇ​രു​ന്പ്, ഫോ​ളി​ക്കാ​സി​ഡ്, വി​റ്റാ​മി​ൻ സി, ​ബി12 എ​ന്നീ പോ​ഷ​ക​ങ്ങ​ളു​ടെ കു​റ​വാ​ണ് മി​ക്ക​പ്പോ​ഴും വി​ള​ർ​ച്ച​യ്ക്കു കാാരണം. സ്ത്രീ​ക​ളി​ലും ഗ​ർ​ഭി​ണി​ക​ളി​ലും വി​ള​ർ​ച്ചാ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ഈ 8 ഭക്ഷണങ്ങൾ കഴിച്ചാൽ വിളർച്ച തടയാം

വിളർച്ചാസാധ്യതയുള്ളവർ
ര​ക്ത​സ്രാ​വം, ബോ​ണ്‍​മാ​രോ​യി​ലെ അ​സു​ഖ​ങ്ങ​ൾ, കാ​ൻ​സ​ർ, കു​ട​ൽ രോ​ഗ​ങ്ങ​ൾ, വൃ​ക്ക ത​ക​രാ​ർ, റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്, മ​റ്റു ഗു​രു​ത​ര​രോ​ഗ​ങ്ങ​ൾ എ​ന്നി​വ ബാ​ധി​ച്ച​വ​ർ​ക്കു വി​ള​ർ​ച്ചാ​സാ​ധ്യ​ത​യേ​റും.

അരിവാൾ രോഗം
ഹീ​മോ​ഗ്ലോ​ബി​ൻ തന്മാ​ത്ര​യി​ലു​ണ്ടാ​കു​ന്ന അ​സ്വാ​ഭാ​വി​ക​തയാ​ണ് അ​രി​വാ​ൾ രോ​ഗ​ത്തി​ന് (സി​ക്കി​ൾ സെ​ൽ അ​നീ​മി​യ) ഇ​ട​യാ​ക്കു​ന്ന​ത്. പാ​ര​ന്പ​ര്യ​രോ​ഗ​മാ​ണിത്.

ഇരുന്പ് അടങ്ങിയ ഭക്ഷണം
പ​ച്ച​നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ൾ, ശ​ർ​ക്ക​ര, ത​ക്കാ​ളി, ഉ​ലു​വ, ബീ​റ്റ്റൂട്ട്, മാ​ത​ള​നാ​ര​ങ്ങ, എ​ള്ള്, ചീ​ര, ത​വി​ടു​ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ, മ​ഞ്ഞ​ൾ, പാ​വ​യ്ക്ക, നെ​ല്ലി​ക്ക, ഈ​ന്ത​പ്പ​ഴം, തേ​ൻ, ഇ​ള​നീ​ര്, മൃ​ഗ​ങ്ങ​ളു​ടെ ക​ര​ൾ, മുട്ട, ​ചീ​ര, ഏ​ത്ത​പ്പ​ഴം, ശ​താ​വ​രി, ചേ​ന, സോ​യാ​ബീ​ൻ, പ​യ​ർ, തു​വ​ര,ഉ​രു​ള​ക്കി​ഴ​ങ്ങ് തു​ട​ങ്ങി​യ​വ​യി​ൽ ഇ​രു​ന്പുണ്ട്. ഇരുന്പുപാത്രത്തിൽ പാകം ചെയ്ത ഭക്ഷണം ഗുണപ്രദം.

Related posts

Leave a Comment