തിരുവനന്തപുരം: പട്ടത്ത് യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്രയാണ് മരിച്ചത്.
വീട്ടിലെ മുറിക്കുള്ളില്‍ വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമിട്ട നിലയിലായിരുന്നു മൃതദേഹം.
ഏറെ നേരമായി പെണ്‍കുട്ടിയെ മുറിയ്ക്ക് പുറത്തേയ്ക്ക് കാണാത്തതിനാല്‍ പിതാവും സഹോദരനും വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചതോടെയാണ് മരണം സ്ഥിരീകരിച്ചത്.
പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. കുറച്ചുനാളുകളായി മാനസിക പ്രശ്നത്തിന് പെണ്‍കുട്ടി ചികിത്സയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. രണ്ടാം വര്‍ഷ ബിരുദ്ധ വിദ്യാര്‍ഥിനിയാണ് മരിച്ച സാന്ദ്ര.