പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ കാ​ണാ​താ​യ യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി! അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ച ഫാ​ക്ട​റി​യു​ടെ മൂ​ന്ന് ഉ​ട​മ​ക​ളെ തേടി പോ​ലീ​സ്

ല​ക്നോ: പു​തു​വ​ത്സ​ര ദി​ന​ത്തി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്നും കാ​ണാ​താ​യ ര​ണ്ട് യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി.

ദു​ര്‍​ഗേ​ഷ് ക​സാ​ന(25), ഗൗ​ര​വ് ക​സാ​ന(24) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് മു​ഖ​ത്ത് പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഗാ​സി​യാ​ബാ​ദി​ലെ ടീ​ല മോ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​ക്ക് കീ​ഴി​ലു​ള്ള റി​സ്റ്റാ​ല്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ച ഫാ​ക്ട​റി​യു​ടെ മൂ​ന്ന് ഉ​ട​മ​ക​ളെ പോ​ലീ​സ് തേ​ടു​ക​യാ​ണ്.

ഫാ​ക്ട​റി​യി​ല്‍ നി​ന്നും പു​റ​ന്ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ മേ​ഖ​ല​യി​ല്‍ പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട യു​വാ​ക്ക​ള്‍ ഇ​തി​നെ​തി​രെ ശ​ബ്ദ​മു​യ​ര്‍​ത്തി​യി​രു​ന്നു. ഇ​താ​ണ് ഇ​വ​രെ വ​ധി​ക്കാ​നു​ണ്ടാ​യ കാ​ര​ണം.

യു​വാ​ക്ക​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ ഫാ​ക്ട​റി ഉ​ട​മ​ക​ള്‍ ഒ​ളി​വി​ല്‍​പോ​യി.

തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച​യാ​ണ് യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൃ​ഷി​യി​ട​ത്തി​ല്‍ നി​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ആ​സി​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​രു​ടെ മു​ഖം പൊ​ള്ള​ലേ​ല്‍​പ്പി​ച്ച​ത്.

മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി ജ​ന​ക്കൂ​ട്ടം പ്ര​തി​ഷേ​ധി​ച്ചു. ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് ഇ​വ​രെ അ​നു​ന​യി​പ്പി​ച്ച​ത്. പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് ഇ​വ​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment