പശ്ചിമബംഗാളിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനു ചിക്കനും പഴങ്ങളും! സ​​​​​ർ​​​​​ക്കാ​​​​​ർ 371 കോ​​​​​ടി​​​​​രൂ​​​​​പ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ളി​​​​​ലെ സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ൽ ഉ​​​​​ച്ച​​​​​ഭ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നു ചി​​​​​ക്ക​​​​​നും പ​​​​​ഴ​​​​​വ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ളും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നം. ഏ​​​​​പ്രി​​​​​ൽ​​​​​ വ​​​​​രെ​​​​​യു​​​​​ള്ള നാ​​​​​ലു​​​​​മാ​​​​​സ​​​​​ത്തേ​​​​​ക്ക് ഇ​​​​​തി​​​​​നാ​​​​​യി സം​​​​​സ്ഥാ​​​​​ന ​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ 371 കോ​​​​​ടി​​​​​രൂ​​​​​പ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു.

ഈ​​​​​ വ​​​​​ർ​​​​​ഷം അ​​​​​വ​​​​​സാ​​​​​നം ന​​​​​ട​​​​​ക്കു​​​​​ന്ന ത​​​​​ദ്ദേ​​​​​ശ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് മു​​​​​ന്നി​​​​​ൽ​​​​​ക്ക​​​​​ണ്ടാ​​​​​ണ് നീ​​​​​ക്കം. ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ചോ​​​​റും ഉ​​​​രു​​​​ള​​​​ക്കി​​​​ഴ​​​​ങ്ങും സോ​​​​യാ​​​​ബീ​​​​നും മു​​​​ട്ട​​​​യും ഉ​​​ൾ​​​പ്പെ​​​ടെയുള്ള ഭ​​​ക്ഷ​​​ണം ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ട്.

ഇ​​​​തി​​​​നു പു​​​​റ​​​​മേ​​​​യാ​​​​ണ് ആ​​​​ഴ്ച​​​​യി​​​​ൽ ഒ​​​​രു​​​​ത​​​​​വ​​​​ണ ചി​​​​ക്ക​​​​നും പ​​​​ഴ​​​​ങ്ങ​​​​ളും​​​​ ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ഏ​​​​പ്രി​​​​ലി​​​​നു​​​​ശേ​​​​ഷം ഇ​​​​വ ന​​​​ൽ​​​​കില്ലെന്നു വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് പ​​​​റ​​​​യു​​​​ന്നു.

ആ​​​​ഴ്ച​​​​യി​​​​ൽ 20 രൂ​​​​പ വീ​​​​തം ഓ​​​​രോ കു​​​​ട്ടി​​​​ക്കും അ​​​​ധി​​​​ക​​​​മാ​​​​യി ചെ​​​​ല​​​​വ​​​​ഴി​​​​ച്ചാ​​​​ലേ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കാ​​​​നാ​​​​കൂ. പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ 1.16 കോ​​​​ടി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ പ്ര​​​​യോ​​​​ജ​​​​നം ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

സം​​​​സ്ഥാ​​​​ന-​​​​കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ 60:40 എ​​​​ന്ന അ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ലാ​​​​ണ് ഇ​​​​തി​​​​നാ​​​​യി പ​​​​ണം ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​ധി​​​​ക​​​​പോ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​യു​​​​ള്ള 371 കോ​​​​ടി​​​​രൂ​​​​പ പൂ​​​​ർ​​​​ണ​​​​മാ​​​​യും സം​​​​സ്ഥാ​​​​ന ​​​​സ​​​​ർ​​​​ക്കാ​​​​രാ​​​​ണ് ചെലവഴിക്കുന്നത്.

Related posts

Leave a Comment