വീ​ണ്ടും ഭ​ക്ഷ്യ​വി​ഷ​ബാ​ധ; കാ​സ​ര്‍​ഗോ​ഡ് കു​ഴി​മ​ന്തി ക​ഴി​ച്ച പത്തൊമ്പതുകാരിക്ക് ദാരുണാന്ത്യം; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ആരോഗ്യമന്ത്രി

കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് വീണ്ടും മരണം. കാ​സ​ര്‍​ഗോ​ഡ് ത​ല​ക്ലാ​യി സ്വ​ദേ​ശി അ​ഞ്ജു​ശ്രീ പാ​ര്‍​വ​തി(19) ആ​ണ് മ​രി​ച്ച​ത്.

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ഈ ​മാ​സം ഒന്നിന്ഹോ​ട്ട​ലി​ല്‍ നി​ന്ന് ഓ​ണ്‍​ലൈ​നാ​യി വാ​ങ്ങി​യ കു​ഴി​മ​ന്തി ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്.

കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പെ​ണ്‍​കു​ട്ടിയുടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

അ​ത്ക​ത്ത് ബെ​യി​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ല്‍ റൊ​മ​ന്‍​സി​യ ഹോ​ട്ട​ലി​ല്‍​നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി കു​ഴി​മ​ന്തി വാ​ങ്ങി​യ​തെ​ന്ന് ഉ​ദു​മ എം​എ​ല്‍​എ സി.​എ​ച്ച്.​കു​ഞ്ഞ​മ്പു പ​റ​ഞ്ഞു.

അ​ഞ്ജു​വി​നൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ച സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റെന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.

കു​ഴി​മ​ന്തി ക​ഴി​ച്ച് പെ​ണ്‍​കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

Related posts

Leave a Comment