പാഞ്ഞെത്തിയ കാർ യുവതിയെ ഇടിച്ചു തെറിപ്പിച്ചു; രണ്ടുവർഷത്തെ പ്രണയത്തിൽ നിന്ന് ‌യുവതി പിൻമാറിയ വൈരാഗ്യമെന്ന് യുവാവ്; ഞെട്ടിക്കുന്ന സംഭവം തിരുവല്ലയിൽ


തി​രു​വ​ല്ല: പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ യു​വ​തി​യെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; സം​ഭ​വുമായി ബന്ധപ്പെട്ട് ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ.

തി​രു​വ​ല്ല കോ​ട്ട​ത്തോ​ട് മ​ഠ​ത്തി​ൽ​പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ഷ്ണു (26), കോ​ട്ട​ത്തോ​ട് വാ​ഴ​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ അ​ക്ഷ​യ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​യി​പ്രം സ്വ​ദേ​ശി​യാ​യ 28കാ​രി​യെ​യാ​ണ് പ്ര​തി​ക​ൾ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 6.45ഓ​ടെ തു​ക​ല​ശേ​രി മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. വി​ഷ്ണു​വും യു​വ​തി​യും ര​ണ്ടു​വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

ര​ണ്ടു​മാ​സം മു​മ്പ് യു​വ​തി ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റി. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന യു​വ​തി മാ​തൃ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​ണ് കു​റേ​ക്കാ​ല​മാ​യി താ​മ​സി​ക്കു​ന്ന​ത്.

ജോ​ലി​ക്ക് പോ​യി മ​ട​ങ്ങും വ​ഴി കാ​റി​ൽ എ​ത്തി​യ വി​ഷ്ണു യു​വ​തി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റ യു​വ​തി​യെ സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്ന് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

യു​വ​തി​യു​ടെ ത​ല​ക്ക് ഉ​ൾ​പ്പെ​ടെ കാ​ര്യ​മാ​യ പ​രി​ക്കേ​ൽ​ക്കു​ക​യും വ​ല​തു​കൈ​ക്ക് പൊ​ട്ട​ലു​ണ്ടാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് കു​റ്റ​പ്പു​ഴ​യി​ൽ നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment