പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരായ ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ അലവൻസുകൾ ഇനി ബാങ്ക് അക്കൗണ്ടിലൂടെ.
ഇതുവരെ ഈ അലവൻസുകൾ സർവീസ് പൂർത്തിയാക്കുമ്പോൾ ജീവനക്കാർക്ക് എഴുതി പണമായി എടുക്കാമായിരുന്നു. ജനവരി 9 മുതൽ ദൈനം ദിനം എഴുതി എടുക്കുന്നത് അവസാനിപ്പിച്ച് ജീവനക്കാരുടെബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയാണ്.
സർവീസ് പോകുന്ന ജീവനക്കാർക്ക് നേരത്തെ കിലോമീറ്റർ അലവൻസ്, ഇൻസെന്റീവ് ബാറ്റ, ഡ്യൂട്ടി സറണ്ടർ, രാത്രി അലവൻസ്, മറ്റ് അലവൻസുകൾ എന്നിവ സർവീസ് അവസാനിക്കുമ്പോൾ കൈയിൽ കിട്ടുമായിരുന്നു.
ആഴ്ചയിൽ ആറ് ദിവസം 12 മണിക്കൂറോളം അധിക സമയം ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് പുതിയ പരിഷ്കാരം പ്രഹരമാണെന്നും ഈ പരിഷ്കാരം പിൻവലിക്കണമെന്ന് ജീവനക്കാരുടെ കൂട്ടായ്മകൾ ആവശ്യപ്പെട്ടു.