ചാരുംമൂട്: വീട്ടുകാർ അറിയാതെ പറമ്പിൽനിന്ന മരം മുറിച്ച് മാറ്റി തടി കടത്തിയ സംഭവത്തിൽ പതി പിടിയിൽ. അടൂർ പള്ളിക്കൽ ആതിരാലയം വീട്ടിൽ ബിജു ആനന്ദ(49) നെയാണ് നൂറനാട് പോലീസ് പിടികൂടിയത്.
ഭരണിക്കാവ് വില്ലേജിൽ തെക്കും മുറിയിൽ സ്വാതിയിൽ വീട്ടിൽ ജയശ്രീ തമ്പിയുടെ നൂറനാട് മുതുകാട്ടുകരയിലുള്ള വസ്തുവിൽനിന്ന് കഴിഞ്ഞ ഡിസംബർ 31ന് ഇരുപതിനായിരം രൂപ വിലവരുന്ന മാവ് മുറിച്ചുകടത്തിയ കേസിലാണ് ഇയാൾ പിടിയിലായത്.
നൂറനാട് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ ത്തുടർന്ന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ മാവ് വിലയ്ക്കു വാങ്ങിയത് കൊട്ടക്കാട്ടുശേരി ഭാഗത്തുള്ള കൈലാസം വീട്ടിൽ രാധാകൃഷ്ണൻ എന്നയാളാണെന്ന് കണ്ടെത്തുകയും തുടർന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്തപ്പോൾ ബിജു മരം തനിക്കു വിറ്റതാണെന്നും ബിജുവിനെ ആ പറമ്പിന്റെ ഉടമസ്ഥ വിൽക്കാനായി ഏൽപ്പിച്ചതാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചതായും രാധാകൃഷ്ണൻ പോലീസിനു മൊഴി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജു ആനന്ദനെ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ മുറിച്ചു കടത്തിയ തടി നൂറനാട് പാറ ജംഗ്ഷനിലുള്ള കൃഷ്ണ മില്ലിൽനിന്നും പോലീസ് കണ്ടെത്തി.
യാൾ അടൂരിലും നൂറനാട് പോലീസ് സ്റ്റേഷനിലും വിവിധ മോഷണക്കേസുകളിലെ പ്രതിയാണന്നും റബ്ബർ മോഷണം, മാല മോഷണം തുടങ്ങി നിരവധി കേസുകൾ പ്രതിയുടെ പേരിലുണ്ടെന്നും പോലീസ് പറഞ്ഞു.
മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി രണ്ട് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നൂറനാട്സിഐ പി. ശ്രീജിത്ത്, എസ്ഐ നിധീഷ്, ജൂണിയർ എസ്ഐ ദീപു പിള്ള, എഎസ്ഐ പുഷ്പ ശോഭൻ, എഎസ്ഐ ബിന്ദു രാജൻ, സിപിഒമാരായ രഞ്ജിത്ത്, കലേഷ്, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.