പൊ​തു​വേ​ദി​യി​ല്‍ വി​കാ​രാ​ധീ​ന​യാ​യി വി​തു​മ്പി സാ​മ​ന്ത ! വീ​ഡി​യോ വൈ​റ​ല്‍…

തെ​ലു​ങ്ക് ചി​ത്രം ശാ​കു​ന്ത​ള​ത്തി​ന്റെ ട്രെ​യ്‌​ല​ര്‍ ലോ​ഞ്ചി​നി​ടെ വി​തു​മ്പി ന​ടി സാ​മ​ന്ത.

ചി​ത്ര​ത്തി​ന്റെ സം​വി​ധാ​യ​ക​ന്‍ ഗു​ണ​ശേ​ഷ​ര്‍ ഷൂ​ട്ടി​ങ് ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് സാ​മ​ന്ത പൊ​ട്ടി​ക്ക​ര​ഞ്ഞ​ത്.

സ​മീ​പ​കാ​ല​ത്ത് ജീ​വി​ത​ത്തി​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ഴും സി​നി​മ​യോ​ടു​ള്ള ഇ​ഷ്ട​ത്തി​ന് യാ​തൊ​രു കു​റ​വു​മി​ല്ലെ​ന്ന് സാ​മ​ന്ത പ​റ​ഞ്ഞു.

മ​സി​ലു​ക​ള്‍​ക്കും എ​ല്ലു​ക​ള്‍​ക്കും ബ​ല​ക്ഷ​യ​വും ശ​രീ​ര​ത്തി​ന് വേ​ദ​ന​യു​മു​ണ്ടാ​ക്കു​ന്ന മ​യോ​സൈ​റ്റി​സ് എ​ന്ന രോ​ഗ​ത്തി​ന്റെ പി​ടി​യാ​ണ് സാ​മ​ന്ത.

ശ​രീ​ര​ത്തി​ന്റെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യെ ബാ​ധി​ക്കു​ന്ന അ​സു​ഖ​മാ​ണി​ത്. ക​ഴു​ത്തി​ലും തോ​ളി​ലും തു​ട​ക​ളി​ലും ശ​രീ​ര​ത്തി​ന്റെ പി​ന്‍​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള മ​സി​ലു​ക​ളെ​യെ​ല്ലാം ഇ​ത് ബാ​ധി​ക്കും.

നി​ര​ന്ത​ര​മാ​യി വേ​ദ​ന​യും ക്ഷീ​ണ​വും അ​നു​ഭ​വ​പ്പെ​ടു​ന്ന​തും ഈ ​രോ​ഗ​ത്തി​ന്റെ ല​ക്ഷ​ണ​മാ​ണ്. ഇ​രി​ക്കാ​നും നി​ല്‍​ക്കാ​നു​മു​ള്ള പ്ര​യാ​സം, ത​ല ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ തു​ട​ങ്ങി​യ​വ​യെ​ല്ലാം മ​യോ​സൈ​റ്റി​സ് രോ​ഗ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ളാ​യി ക​ണ്ടു​വ​രാ​റു​ണ്ട്.

ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ളി​ലാ​യ​തി​നാ​ല്‍ കു​റ​ച്ച് കാ​ല​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് സാ​മ​ന്ത പൊ​തു​വേ​ദി​യി​ലെ​ത്തി​യ​ത്. ഇ​തു​കൊ​ണ്ടാ​യി​രി​ക്കാം ന​ടി വൈ​കാ​രി​ക​മാ​യ പെ​രു​മാ​റി​യ​തെ​ന്ന് ആ​രാ​ധ​ക​ര്‍ കു​റി​ക്കു​ന്നു.

”ഞാ​ന്‍ ജീ​വി​ത​ത്തി​ല്‍ എ​ത്ര ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ട്ടാ​ലും ഒ​രു കാ​ര്യം മാ​റി​ല്ല. അ​ത് സി​നി​മ​യോ​ടു​ള്ള സ്‌​നേ​ഹ​മാ​ണ്. അ​ത്ര​മാ​ത്രം ഞാ​ന്‍ സി​നി​മ​യെ സ്‌​നേ​ഹി​ക്കു​ന്നു. സി​നി​മ എ​ന്നെ തി​രി​കെ സ്‌​നേ​ഹി​ക്കു​ന്നു. ശാ​കു​ന്ത​ള​ത്തോ​ടെ ഈ ​സ്‌​നേ​ഹം പ​ല​മ​ട​ങ്ങ് വ​ള​രു​മെ​ന്ന് ഞാ​ന്‍ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു. ഇ​ന്ത്യ​ന്‍ സാ​ഹി​ത്യ ച​രി​ത്ര​ത്തി​ല്‍, ശ​കു​ന്ത​ള​യു​ടെ ക​ഥ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​ന്നാ​ണ്. ഗു​ണ​ശേ​ഖ​ര്‍ സാ​ര്‍ എ​ന്നെ ഈ ​ക​ഥാ​പാ​ത്ര​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത് ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. ഇ​ത് ശ​രി​ക്കും വ​ലി​യ പ​ദ​വി​യാ​ണ്” സാ​മ​ന്ത പ​റ​ഞ്ഞു.

മ​ഹാ​ഭാ​ര​ത​ത്തി​ലെ ശ​കു​ന്ത​ള-​ദു​ഷ്യ​ന്ത​ന്‍ പ്ര​ണ​യ​ക​ഥ​യാ​യ ‘അ​ഭി​ജ്ഞാ​ന ശാ​കു​ന്ത​ളം’ എ​ന്ന കൃ​തി​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ശാ​കു​ന്ത​ളം ഒ​രു​ക്കി​യ​ത്. ഫെ​ബ്രു​വ​രി 17 ന് ​തീ​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തും.

ചി​ത്രം 3ഡി​യി​ലും റി​ലീ​സ് ചെ​യ്യും. കാ​ഴ്ച​ക്കാ​ര്‍​ക്ക് പു​തി​യ​തും ആ​ക​ര്‍​ഷ​ക​വു​മാ​യ ഒ​രു അ​നു​ഭ​വം ഉ​റ​പ്പാ​ക്കാ​നാ​ണ് നി​ര്‍​മ്മാ​താ​ക്ക​ള്‍ ചി​ത്രം 3ഡി​യി​ലും റി​ലീ​സ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ചി​ത്ര​ത്തി​ല്‍ സാ​മ​ന്ത ശ​കു​ന്ത​ള​യാ​യി എ​ത്തു​മ്പോ​ള്‍ സൂ​ഫി​യും സു​ജാ​ത​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ദേ​വ് മോ​ഹ​നാ​ണ് ദു​ഷ്യ​ന്ത​നാ​വു​ന്ന​ത്.

ഗു​ണ​ശേ​ഖ​റാ​ണ് ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. വ​ലി​യ ബ​ജ​റ്റി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ദി​തി ബാ​ല​ന്‍ അ​ന​സൂ​യാ​യും മോ​ഹ​ന്‍ ബാ​ബു ദു​ര്‍​വാ​സാ​വ് മ​ഹ​ര്‍​ഷി​യാ​യും എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. കൂ​ടാ​തെ സ​ച്ചി​ന്‍ ഖേ​ദേ​ക്ക​ര്‍ ക​ബീ​ര്‍ ബേ​ദി, മ​ധു​ബാ​ല, ഗൗ​ത​മി, അ​ന​ന്യ നാ​ഗ​ല്ല, ജി​ഷു സെ​ന്‍​ഗു​പ്ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ഒ​രു മി​ക​ച്ച താ​ര​നി​ര​യും ചി​ത്ര​ത്തി​ലു​ണ്ട്.

ഐ​ക്ക​ണ്‍ സ്റ്റാ​ര്‍ അ​ല്ലു അ​ര്‍​ജു​ന്റെ മ​ക​ള്‍ അ​ല്ലു അ​ര്‍​ഹ​യും ചി​ത്ര​ത്തി​ല്‍ ഒ​രു പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്നു എ​ന്ന​താ​ണ് താ​ര​നി​ര​യി​ലെ മ​റ്റൊ​രു ആ​ക​ര്‍​ഷ​ണം.

Related posts

Leave a Comment