ജൂൺ എന്ന സിനിമയിൽ കുഞ്ഞി എന്ന കഥാപാത്രമായി എത്തി പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് നയന എൽസ. മണിയറയിലെ അശോകൻ, ഉല്ലാസം, കുറുപ്പ് തുടങ്ങിയ സിനിമകളിലും നയന അഭിനയിച്ചിട്ടുണ്ട്.
തമിഴ് ചിത്രത്തിലൂടെ ആയിരുന്നു നയനയുടെ അരങ്ങേറ്റം. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം.
അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു.
‘ഋ’ ആണ് നയനയുടെ ഏറ്റവും പുതിയ ചിത്രം. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരം. പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖം വൈറലായിരിക്കുകയാണ്.
എനിക്ക് ഈ ബ്യൂട്ടി പേജന്റി ഭയങ്കര ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ ഐശ്വര്യ റായ്, സുസ്മിത സെൻ, പാർവതി ഓമനക്കുട്ടൻ ഇവരുടെ ഒക്കെ ഭയങ്കര ഫാൻ ആയിരുന്നു.
അപ്പോൾ ഞാൻ കണ്ണാടിയുടെ മുന്നിൽ പോയി നടന്നും സംസാരിച്ചുമൊക്കെ നോക്കുമായിരുന്നു. സ്കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോൾ മലയാളി മങ്കപോലുള്ള ടൈറ്റിലുകൾ ഒക്കെ കിട്ടിയിട്ടുണ്ട്.
അങ്ങനെ ഞാൻ ബികോം കഴിഞ്ഞ് ഇന്റേൺഷിപ് ചെയ്യുന്ന സമയത്താണ് ഒരു മാഗസിൻ കണ്ടക്ട് ചെയ്യുന്ന ഫേസ് ഓഫ് കേരള എന്ന പേജന്റ് കാണുന്നത്. അപ്പോൾ ഞാൻ വെറുതെ ഫോട്ടോ അയച്ച് കൊടുത്തു.
പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. പക്ഷെ അവർ സെലക്റ്റ് ചെയ്തു. 2000 പേരിൽനിന്ന് സെലക്റ്റ് ചെയ്ത 150 ൽ വന്നു. അതിനുശേഷം ടോപ് 15 ലും എത്തി. ജയിച്ചില്ലെങ്കിലും നല്ല അനുഭവം ആയിരുന്നു. പൃഥ്വിരാജും ഉണ്ണി മുകുന്ദനും ആയിരുന്നു ജഡ്ജ്.
അതിനുശേഷം കുറെ ഓഫറുകൾ വന്നു. അപ്പോഴും ഞാൻ സിനിമ വേണോ എന്ന ചിന്തയിൽ ആയിരുന്നു. നടൻ രജത് മേനോൻ എന്റെ സുഹൃത്താണ്.
അവൻ വഴിയാണ് ഞാൻ ആദ്യ തമിഴ് സിനിമ ചെയ്യാൻ പോയത്. തമിഴിൽ മൂന്ന് സിനിമ ചെയ്തു. രണ്ടെണം നായിക ആയിരുന്നു, രണ്ടും ഇറങ്ങിയില്ല.
പിന്നീട് തിരുട്ടു പയലയ് വന്നു. അതിനു ശേഷം നല്ല പടങ്ങൾ ഒന്നും വന്നില്ല. തമിഴിൽ കാരക്ടർ റോളുകൾ ചെയ്ത് പോയാൽ പിന്നെ ഹീറോയിൻ ആവാൻ കഴിയില്ല. ഇവിടെ രണ്ടും പറ്റും.
മലയാളത്തിൽ ജൂൺ ചെയ്തത് ശ്രദ്ധിക്കപ്പെട്ടു. പിന്നെ മണിയറയിലെ അശോകൻ ചെയ്തു. ജൂൺ കണ്ടിട്ടാണ് അത് കിട്ടുന്നത്. അതിൽതന്നെ അസിസ്റ്റന്റ് ഡയറക്ടറായി.
അപ്പോൾതന്നെ ഡിക്യൂ പ്രൊഡക്ഷൻ ഒരു ഫാമിലിപോലെ ആയി. അങ്ങനെ കുറുപ്പിൽ എത്തി. ചെറിയ റോൾ ആണെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടു.
ദുൽഖറിനെ പൂജയ്ക്ക് ആണ് ആദ്യമായി കണ്ടത്. ഓക്കെ കണ്മണിയൊക്കെ കണ്ട് ഫാൻ ഗേളാണ് ഞാൻ. എന്താണെന്ന് അറിയില്ല.
ഡിക്യുവിനെ കണ്ടാൽ അപ്പോൾ എന്റെ കൈവിറയ്ക്കും. മെസേജ് ചെയ്യുമ്പോൾ പ്രശ്നമില്ല. അടുത്തേക്ക് ഒക്കെ ചെല്ലുമ്പോൾ എന്റെ കൈയൊക്കെ ഐസ് പോലാവും. ഞാൻ ആശാനേ എന്നാണ് വിളിക്കുക. ഞാൻ പൃഥ്വിരാജിന്റെയും ഫാൻ ആണ്- നയന പറഞ്ഞു.