സേഫായി ഒളിച്ച് റാണ, സ്ട്രോങ്ങായി തപ്പി പോലീസ്..!  സേഫ് ആന്‍ഡ് സ്ട്രോംഗ് നിക്ഷേപ കമ്പനി ഉടമയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്;അഡ്മിൻമാനേജർ പോലീസ് വലയിൽ


കൊച്ചി: കോടികളുടെ തട്ടിപ്പ് നടത്തിയ സേഫ് ആന്‍ഡ് സ്ട്രോംഗ് നിക്ഷേപ കമ്പനി ഉടമ പ്രവീണ്‍ റാണ രാജ്യം വിടാതിരിക്കാന്‍ ജാഗരൂകരായി പോലീസ്. റാണയ്ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.

രാജ്യത്തെ എല്ലാ വിമാനത്താവളത്തിലേക്കും റാണയുടെ പാസ്പോര്‍ട്ട് നമ്പറും വിശദാംശങ്ങളും കൈമാറി. ആഭ്യന്തര ടെര്‍മിനല്‍ വഴി പോകാതിരിക്കാന്‍ പേരും വിലാസവും നൽകിയിട്ടുണ്ട്.

റാണ നേപ്പാള്‍ അതിര്‍ത്തി കടന്ന് മറ്റു രാജ്യങ്ങളിലേക്ക് കടക്കാനുള്ള നീക്കം നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അതിനിടെ ചൊവ്വാഴ്ച അറസ്റ്റിലായ റാണയുടെ വിശ്വസ്തനും അഡ്മിന്‍ മാനേജരുമായ വെളുത്തൂര്‍ സ്വദേശി സതീശിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.

കൂടുതല്‍ കൂട്ടാളികളുടെ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.നിക്ഷേപ തട്ടിപ്പില്‍ റാണയ്ക്കെതിരെ 18 കേസുകളാണ് തൃശൂര്‍ പോലീസ് എടുത്തിട്ടുള്ളത്.

ഇതില്‍ 11 കേസുകള്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണുള്ളത്. 48% വരെ പലിശ വാഗ്ദാനം ചെയ്തായി രുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. പലരില്‍ നിന്നും ഒരുലക്ഷം മുതല്‍ 20 ലക്ഷംവരെ ഇയാള്‍ തട്ടിയെടു ത്തിട്ടുള്ളതായാണ് പരാതികള്‍.

Related posts

Leave a Comment