കുന്നംകുളം: കുന്നംകുളത്തുനിന്ന് 80 പവൻ സ്വർണം മോഷണം പോയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായതായി സൂചന. കണ്ണൂർ ഇരിട്ടി സ്വദേശിയായ യുവാവാണ് കസ്റ്റഡിയിൽ ആയതെന്നാണ് വിവരം.
രണ്ടാഴ്ച മുന്പാണ് കുന്നംകുളം-തൃശൂർ റോഡിൽ ശാസ്ത്രജ്ഞി നഗറിൽ താമസിക്കുന്ന എൽഐസി ഓഫീസ് ഉദ്യോഗസ്ഥയായ ദേവിയുടെ വീട്ടിൽനിന്നാണ് രണ്ടാഴ്ച മുന്പ് 90 പവൻ സ്വർണം മോഷണം പോയത്.
ഞായറാഴ്ച രാവിലെ വീട് പൂട്ടിയ ശേഷം ഇവർ ഒരു കല്യാണത്തിന് പോയിരിക്കുകയായിരുന്നു.തിരിച്ചെത്തിയപ്പോഴാണ് മുകളിലത്തെ നിലയിലെ അലമാരകൾ മുഴുവൻ കുത്തിത്തുറന്ന നിലയിലും ഉള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട നിലയിലും കണ്ടെത്തിയത്.
തുടർന്ന് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. പ്രദേശത്തെ നിരവധി സിസിടിവി കാമറകളും ഫോൺ കോളുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോയത്.
ഇപ്പോൾ ഒരാൾ മാത്രമാണ് പിടിയിലായിട്ടുള്ളത്. കവർച്ചയിൽ കൂടുതൽ പേരുണ്ടോ എന്ന കാര്യവും അന്വേഷണവും നടന്നുവരികയാണ്.