മ​ഞ്ഞിൽപ്പുതച്ച്   മൂ​ന്നാ​ർ; പു​ല​ർ​ച്ചെ മൂ​ന്നാ​റി​ല്‍ ത​ണു​പ്പ് മൈ​ന​സ് ഒ​രു ഡി​ഗ്രി ; മഞ്ഞ് മൂടിയ താഴ്വരകാണാൻ സഞ്ചാരികളുടെ തിരക്ക്

മൂ​ന്നാ​ര്‍: മൂ​ന്നാ​ർ ശൈ​ത്യ​കാ​ല സീ​സ​ണി​ലെ ത​ണു​പ്പ് മൈ​ന​സ് ഡി​ഗ്രി​യി​ലെ​ത്തി. സാ​ധാ​ര​ണ ശൈ​ത്യ​കാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഡി​സം​ബ​ര്‍ ആ​ദ്യ​വാ​രം​ത​ന്നെ മൈ​ന​സ് ഡി​ഗ്രി​യി​ലെ​ത്തു​ന്ന ത​ണു​പ്പ് ഇ​ത്ത​വ​ണ എ​ത്താ​ന്‍ വൈ​കി​യെ​ങ്കി​ലും മു​ട​ങ്ങി​യി​ല്ല.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നാ​റി​ല്‍ ത​ണു​പ്പ് മൈ​ന​സ് ഒ​രു ഡി​ഗ്രി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ന്നി​മ​ല, സൈ​ല​ന്‍റ് വാ​ലി , ചെ​ണ്ടു​വാ​ര, ചി​റ്റു​വാ​ര, എ​ല്ല​പ്പെ​ട്ടി, ല​ക്ഷ്മി, ലോ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ത​ണു​പ്പ് മൈ​ന​സി​ലെ​ത്തി​യ​ത്.

സെ​വ​ന്‍​മ​ല, ദേ​വി​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​പ​നി​ല പൂ​ജ്യ​ത്തി​ലേ​ക്ക് താ​ഴ്ന്നു. അ​തി​രാ​വി​ലെ മ​ഞ്ഞു​മൂ​ടി​യ നി​ല​യി​ല്‍ കാ​ണ​പ്പെ​ടു​ന്ന പു​ല്‍​മേ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​വാ​ന്‍ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്.

കേ​ര​ള- ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി ഗ്രാ​മ​മാ​യ വ​ട്ട​വ​ട​യി​ലും ക​ന​ത്ത ത​ണു​പ്പാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ വ​ട്ട​വ​ട​യി​ലെ ത​ണു​പ്പ് ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല​യാ​യ പൂ​ജ്യ​ത്തി​ലെ​ത്തി. ഇ​ത്ത​വ​ണ​ത്തെ ശൈ​ത്യ​കാ​ല സീ​സ​ണി​ല്‍ മൂ​ന്നാ​റി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും ക​ന​ത്ത ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment