തിരുവനന്തപുരം: കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്.
ഗണേഷ് നടത്തിയത് പറയാന്‍ പാടില്ലാത്ത പരാമര്‍ശമെന്ന് രഞ്ജിത്ത് പ്രതികരിച്ചു. മന്ത്രി ആയിരുന്ന ഗണേഷിന് തെറ്റിദ്ധാരണയുണ്ട്.
കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാന്‍ ചലച്ചിത്ര അക്കാദമി ഓഫീസ് ഗണേഷ്കുമാറിന് സന്ദര്‍ശിക്കാമെന്നും അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് രഞ്ജിത്തിന്റെ പറഞ്ഞു.
ചലച്ചിത്ര അക്കാദമി അധപതിച്ചെന്നും ഐഎഫ്എഫ്കെ നടത്തിപ്പ് മാത്രമായി അക്കാദമി അധഃപ്പതിച്ചെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം.