കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ യുപി സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിലെ അധ്യാപകനായിരുന്ന ഫൈസൽ 26 വിദ്യാർഥികളെ പീഡിപിച്ചതായി പോലീസ്.
സംഭവവുമായി ബന്ധപ്പെട്ട് 26 വിദ്യാർഥികളും തളിപ്പറമ്പ് പോലീസിന് മൊഴി നൽകി. പ്രതി മലപ്പുറം സ്വദേശി ഫൈസൽ റിമാൻഡിലാണ്. പതിവ് കൗൺസിലിംഗിനിടെയാണ് വിദ്യാർഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്
കണ്ണൂർ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം അധ്യാപകനാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫൈസൽ.
കോവിഡ് കാലത്തിനുശേഷം വീണ്ടും സ്കൂൾ തുറന്നപ്പോഴായിരുന്നു പീഡനം. പതിവ് സ്കൂൾ കൗൺസിലിംഗിനിടെ ഫൈസൽ മോശമായി പെരുമാറിയതായി വിദ്യാർഥികൾ കൗൺസിലറോട് വെളിപ്പെടുത്തിയത്.
തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം നൽകുകയായിരുന്നു. തുടർന്നാണ് ഈ വിവരം പോലീസിനെ അറിയിക്കുന്നത്.
ഇയാൾക്കെതിരേ കേസെടുത്ത തളിപ്പറന്പ് പോലീസ് ഫൈസലിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു.