കാക്കനാട്: നടി മഞ്ജു വാര്യറിന് ടൂ വീലർ ലൈസൻസ് ലഭിച്ചു. ഇന്നലെ കാക്കനാട് പോലീസ് സ്റ്റേഷന് പിന്നിലെ ടെസ്റ്റിംഗ് ഗ്രൗണ്ടിൽനിന്നാണ് ഗിയറുള്ള ഇരുചക്രവാഹനത്തിനുള്ള ലൈസൻസ് താരം സ്വന്തമാക്കിയത്.
അപ്രതീക്ഷിതമായി എത്തിയ താരത്തെ കണ്ട് പരീക്ഷാർഥികളും പരിശീലകരും ചുറ്റുംകൂടി. എല്ലാവരുമായി കുശലം പറഞ്ഞ നടി സെൽഫിയെടുക്കാനും ഒപ്പം നിന്നു.
തമിഴ് താരം അജിത്തിനൊപ്പം നടത്തിയ ഹിമാലയൻ ബൈക്ക് റൈഡിന് ശേഷമാണ് മഞ്ജുവിന് ബൈക്ക് ഓടിക്കാനുള്ള മോഹമുദിച്ചത്.