ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ന​വ​ജാ​ത​ശി​ശു മ​ര​ണം; ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ മ​രി​ച്ചു; ഡിസംബറിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും  മരിച്ചിരുന്നു


അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ന​വ​ജാ​ത​ശി​ശു​ക്ക​ൾ മ​രി​ച്ചു. കാ​ർ​ത്തി​ക പ​ള്ളി മ​ഹാ​ദേ​വി കാ​ട് സ്വ​ദേ​ശി​നി​യു​ടെ ര​ണ്ട് ആ​ൺ​കു​ഞ്ഞു​ങ്ങ​ളാ​ണ് ഇ​ന്ന​ലെ രാ​ത്രി പ്ര​സ​വ​ത്തി​നി​ടെ മ​രി​ച്ച​ത്.

ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. അ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.ഇ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ്ര​സ​വ​തീ​യ​തി.

എ​ന്നാ​ൽ വേ​ദ​ന ക​ടു​ത്ത​തി​നെ തു​ട​ർ​ന്ന് രാ​ത്രി അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​ക്കി. പു​റ​ത്തെ​ടു​ത്ത​പ്പോ​ഴേ​ക്കും കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ചി​രു​ന്നു എ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

നാ​ലു ദി​വ​സം മു​ൻ​പാ​ണ് യു​വ​തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ ഏ​ഴി​ന് പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.

21ന് ​വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മു​ഖ്യ​മ​ന്ത്രി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നി​രി​ക്കെ​യാ​ണ് വീ​ണ്ടും ന​വ​ജാ​ത​ശി​ശു മ​ര​ണം.

 

Related posts

Leave a Comment