തൃശൂർ: തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ സിനിമയെടുത്ത പോലീസ് ഉദ്യോഗസ്ഥന്റെ സാന്പത്തിക ഇടപാടുകളും സ്രോതസുകളും അന്വേഷണവിധേയമാക്കും. ചോരൻ എന്ന സിനിമ സംവിധാനം ചെയ്ത പോലീസുകാരനെ കഴിഞ്ഞ ദിവസം സസ്പെന്റു ചെയ്തിരുന്നു.
ക്രിമിനൽ പശ്ചാത്തലമുള്ളയാൾക്കൊപ്പം പ്രവർത്തിച്ചതിനും അനുമതിയില്ലാതെ സിനിമാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനുമാണ് സസ്പെന്റ് ചെയ്തത്.
പ്രവീണ്‍ റാണ നിർമിച്ച്, നായകനായി അഭിനയിച്ച ചോരൻ എന്ന സിനിമ സംവിധാനം ചെയ്ത റൂറൽ പോലീസിനു കീഴിലെ വലപ്പാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ സാൻഡോ തട്ടിലിനെയാണ് സസ്പെന്റ് ചെയ്തത്.
ക്രിമിനൽ പശ്ചാത്തലമുള്ള പ്രവീണ്‍ റാണയുടെ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനും,2022 ഡിസംബർ 14ന് സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിങിൽ പങ്കെടുത്തതിനും, പോലീസ് വകുപ്പിൽ നിന്നും അനുമതി വാങ്ങാതെ സിനിമ സംവിധാനം ചെയ്തതിനാലുമാണ് സാന്റോ തട്ടിലിനെതിരെ നടപടി സ്വീകരിച്ചത്.