മാ​ത്യുഇ​തെ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് എ​നി​ക്ക​റി​യി​ല്ല, ആ​ലോ​ചി​ച്ചി​ട്ട് ടെ​ന്‍​ഷ​നാ​കു​ന്നു​..! മാ​ള​വി​ക​യു​ടെ മ​റു​പ​ടിക്കു കൈ​യ​ടി

ത​ണ്ണി​മ​ത്ത​ൻ ഡേ​യ്സ് എ​ന്ന ഒ​രൊ​റ്റ സി​നി​മ കൊ​ണ്ടുത​ന്നെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​മാ​യി മാ​റി​യ ന​ട​നാ​ണ് മാ​ത്യു. ന​വാ​ഗ​ത​നാ​യ ആ​ല്‍​ഹി​ന്‍ ഹെ​ന്‍​ട്രി ഒ​രു​ക്കു​ന്ന ക്രി​സ്റ്റി​യാ​ണ് മാ​ത്യു​വി​ന്‍റെ പു​തി​യ സി​നി​മ.

സി​നി​മ ഉ​ട​ൻ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് മാ​ള​വി​ക മോ​ഹ​ന​ന്‍ ആ​ണ്.

മ​ല​യാ​ള​ത്തി​ലൂ​ടെ അ​ഭി​ന​യ ജീ​വി​തം ആ​രം​ഭി​ച്ച് ഇ​ന്ന് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും ബോ​ളി​വു​ഡി​ലു​മെ​ല്ലാം നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് മാ​ള​വി​ക മോ​ഹ​ന്‍.

ഏ​റെ​നാ​ളു​ക​ള്‍​ക്ക് ശേ​ഷം മാ​ള​വി​ക അ​ഭി​ന​യി​ക്കു​ന്ന മ​ല​യാ​ള സി​നി​മ​യാ​ണ് ക്രി​സ്റ്റി. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ എ​ഴു​ത്തു​കാ​രാ​യ ബെ​ന്യാ​മി​നും ജി​ആ​ര്‍ ഇ​ന്ദു​ഗോ​പ​നും ചേ​ര്‍​ന്നാ​ണ് ക്രി​സ്റ്റി​യു​ടെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

മാ​ള​വി​ക​യും മാ​ത്യു​വും പ്ര​ണ​യി​താ​ക്ക​ളാ​യി എ​ത്തു​ന്ന​തി​ന്‍റെ കൗ​തു​കം ആ​രാ​ധ​ക​രി​ലു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ക്രി​സ്റ്റി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വ​ന്ന​ത്.

മാ​ത്യു​വും മാ​ള​വി​ക​യും പ്ര​ണ​യാ​ര്‍​ദ്ര​രാ​യി പ​ര​സ്പ​രം ക​ണ്ണി​ല്‍ നോ​ക്കി നി​ല്‍​ക്കു​ന്ന രം​ഗ​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. പോ​സ്റ്റ​ര്‍ ഇ​തി​നോ​ട​കം ത​ന്നെ ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ​ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റി​നെ​ക്കു​റി​ച്ചു​ള്ള ഒ​രാ​ളു​ടെ ക​മ​ന്‍റും അ​തി​ന് മാ​ള​വി​ക ന​ല്‍​കി​യ മ​റു​പ​ടി​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടു​ക​യാ​ണ്.

ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റും മാ​ള​വി​ക​യു​ടെ ചി​ത്ര​വും പ​ങ്കു​വ​ച്ചു കൊ​ണ്ട് മാ​ത്യു ഇ​തെ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് എ​നി​ക്ക​റി​യി​ല്ല,

ആ​ലോ​ചി​ച്ചി​ട്ട് ടെ​ന്‍​ഷ​നാ​കു​ന്നു​വെ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ട്വീ​റ്റ്. പി​ന്നാ​ലെ ഇ​തി​ന് കി​ടി​ല​ന്‍ മ​റു​പ​ടി​യു​മാ​യി മാ​ള​വി​ക എ​ത്തു​ക​യാ​യി​രു​ന്നു.

അ​വ​ന്‍ അ​ത് ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്തു​വെ​ന്നാ​യി​രു​ന്നു മാ​ള​വി​ക​യു​ടെ മ​റു​പ​ടി. ന​ടി​യു​ടെ മ​റു​പ​ടി അ​ധി​കം വൈ​കാ​തെ ത​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടു​ക​യും ചെ​യ്തു.

പി​ന്നാ​ലെ ആ​രാ​ധ​ക​ന്‍ ത​ന്‍റെ വാ​ക്കു​ക​ളെ ന്യാ​യീ​ക​രി​ച്ച് രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. പോ​സ്റ്റ​ര്‍ കാ​ണു​മ്പോ​ള്‍ പ്രാ​യം കൂ​ടി​യ സ്ത്രീ​യും കൗ​മാ​ര​ക്കാ​ര​നും ത​മ്മി​ലു​ള്ള പ്ര​ണ​യ​ത്തി​ന്‍റെ ക​ഥ​യാ​ണെ​ന്ന് തോ​ന്നു​ന്നു​വെ​ന്നും അ​ത് മാ​ത്യു എ​ങ്ങ​നെ​യാ​കും കൈ​കാ​ര്യം ചെ​യ്യു​ക എ​ന്നു​മാ​ണ് താ​ന്‍ ഉ​ദ്ദേ​ശി​ച്ച​തെ​ന്നു​മാ​യി ആ​രാ​ധ​ക​ന്‍.

പ​ക്ഷെ അ​പ്പോ​ഴേ​ക്കും മാ​ള​വി​ക​യു​ടെ ക​മ​ന്‍റ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ല​മോ മ​റ്റ് വി​വ​ര​ങ്ങ​ളോ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​തു​വ​രേ​യും പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

മ​ല​യാ​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന ര​ണ്ട് എ​ഴു​ത്തു​കാ​ര്‍ തി​ര​ക്ക​ഥാ​കൃ​ത്തു​ക​ളും ര​ണ്ട് ജ​ന​പ്രി​യ താ​ര​ങ്ങ​ളും ഒ​രു​മി​ക്കു​ന്ന സി​നി​മ എ​ന്ന നി​ല​യി​ല്‍ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ആ​രാ​ധ​ക​ര്‍ ക്രി​സ്റ്റി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment