മൊഹാലി: നീതി ലഭിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായിപീഡനത്തിനിരയായ യുവതി. 2022 നവംബർ 10 ന് മൊഹാലിയിലെ കുംബ്ര ഗ്രാമത്തിൽ വച്ചാണ് 25കാരിക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടായത്.
സംഭവത്തിന് പിന്നാലെ പോലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു.
മാത്രമല്ല അക്രമി സ്വതന്ത്രനായി നടക്കുന്നുവെന്നും തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും യുവതി പറയുന്നു.
നീതി ആവശ്യപ്പെട്ട് താൻ പഞ്ചാബ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകി. ഓരോ തവണയും പോലീസിനെ സമീപിക്കുമ്പോൾ കേസ് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയെന്ന മറുപടിയാണ് എനിക്ക് ലഭിക്കുന്നത്.
നീതി ലഭിച്ചില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും.-യുവതി പറയുന്നു.അതേസമയം, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് നൽകുന്ന മറുപടി.