ലോകംകാണാന്‍ കാരവനില്‍ ഇറങ്ങിത്തിരിച്ച ജര്‍മന്‍ സ്വദേശിയും കുടുബവും പാല്‍ച്ചുരത്തില്‍ കുടുങ്ങി.
കൊട്ടിയൂര്‍ ബോയ്സ് ടൗണ്‍ റോഡിലെ ചുര ഭാഗത്താണ് കുടുങ്ങിയത്. ജര്‍മന്‍ സ്വദേശി കായും കുടുംബവുമാണ് ഈ ദുരവസ്ഥ നേരിട്ടത്.
ചുരത്തില്‍ വച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുന്ന അവസ്ഥയിലാണ് വാഹനം നിര്‍ത്തിയിടേണ്ടി വരികയായിരുന്നു.
ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിച്ചു വന്ന ഇവര്‍ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കാനാണ് ബോയ്സ് ടൗണ്‍ റോഡ് തിരഞ്ഞെടുത്തത്. ശനിയാഴ്ച രാത്രിയാണു വാഹനം ചുരത്തില്‍ കുടുങ്ങിയത്.
നാട്ടുകാരുടെ സഹായത്തോടെ വാഹനം ആശ്രമം കവലയ്ക്കു സമീപം എത്തിച്ചു. ഇന്നലെ അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം കായും കുടുംബവും യാത്ര തുടര്‍ന്നു.
15 വര്‍ഷമായി ദുബായില്‍ എന്‍ജിനീയര്‍മാരാണ് കായും ഭാര്യയും. ഇവരുടെ രണ്ട് മക്കളാണ് വാഹനത്തില്‍ കൂടെയുള്ളത്.
ഒരു വര്‍ഷത്തെ അവധി എടുത്താണ് കുടുംബം നാട് ചുറ്റാനിറങ്ങിയത്. ലെയ്ലാന്‍ഡ് ബസ് വാങ്ങി മാറ്റങ്ങള്‍ വരുത്തിയാണ് കാരവന് ഉണ്ടാക്കിയത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവര്‍ യാത്ര തുടങ്ങിയത്. ഇറാന്, ടര്‍ക്കി, പാക്കിസ്ഥാന്, മുംബൈ, മൈസൂര്‍ വഴിയാണ് ഇവര്‍ കേരളത്തില്‍ എത്തിയത്.
ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനത്തിലാണു കുടുംബം സഞ്ചരിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളും ഉള്ളതാണ് കാരവന്.
എന്നാല്‍, ബ്രേക്ക് ഡൗണ്‍ ആയത് വ്യത്യസ്ഥമായ ഒരു അനുഭവം ആയെന്നും നാട്ടുകാര്‍ നല്ലവരാണ് എന്നും കാ പറഞ്ഞു.
ഒന്നര മാസം കേരളത്തില്‍ ചിലവഴിക്കുമെന്നും തിരിച്ചു വരുമെന്നും പറഞ്ഞാണ് ജര്‍മന്‍ കുടുംബം പോയിട്ടുള്ളത്.