ഇടുക്കി: ചെറുതോണിയില്‍ കമിതാക്കളെ വാടകകെട്ടിടത്തിന്റെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുതോണിയിലുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തുള്ള വാടക കെട്ടിടത്തിലാണ് വര്‍ക്കല സ്വദേശികളായ അജിത്ത് (40), ഷാനി (39) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഒന്നര വര്‍ഷമായി ഇവര്‍ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. ഒരാഴ്ച മുമ്പാണ് ടൈല്‍ ജോലികളുമായി ബന്ധപ്പെട്ട് ചെറുതോണിയില്‍ എത്തിയത്.
മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. ബന്ധുക്കള്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടര്‍ന്ന് ഇവര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മുറി അകത്തുനിന്നു പൂട്ടിയ നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്നു മുറി തുറന്ന് അകത്തു കടന്നപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.