തിരുവനന്തപുരം: കനത്ത വേനലിൽ ആശ്വാസമായി മഴയെത്തുന്നു. നാളെ മുതൽ സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത.
തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് വേനൽ ചൂട് കൂടുതൽ അനുഭവപ്പെടുന്നത് കോട്ടയത്താണ്.
അതേസമയം മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. മഡഗാസ്കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് കാരണം.
കൂടാതെ ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കും.